'ഈ പേര് ഓർത്ത് വച്ചോളൂ'; റിങ്കുവിന് അഭിനന്ദനങ്ങളുമായി ഐ.സി.സി

സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം നിരവധി പേരാണ് റിങ്കുവിന് അഭിനന്ദനവുമായി രംഗത്തെത്തിയത്

Update: 2023-04-10 11:13 GMT

റിങ്കു സിങ്.. ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ഈ പേരറിയാത്തവര്‍ വിരളമായിരിക്കും. കഴിഞ്ഞ കുറേ മണിക്കൂറുകളായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളില്‍ മുഴുവന്‍ ഈ 25 കാരന്‍റെ പേരാണ് നിറഞ്ഞു നില്‍ക്കുന്നത്. ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടത്തിയ അവിശ്വസനീയ പ്രകടനമാണ് റിങ്കുവിനെ താരമാക്കിയത്.

ഗുജറാത്തിനെതിരെ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണം എന്നിരിക്കെ യാഷ് ദയാലിനെ അഞ്ച് തവണ അതിര്‍ത്തിക്ക് മുകളിലൂടെ സിക്സര്‍ പറത്തി റിങ്കു കൊല്‍ക്കത്തക്ക് സ്വപ്ന തുല്യമായ വിജയം  സമ്മാനിക്കുകയായിരുന്നു. 

Advertising
Advertising

ഈ പ്രകടനത്തിന് ശേഷം നിരവധി പേരാണ് റിങ്കുവിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. റിങ്കുവിന്‍റെ പ്രകടനത്തെയും ലോകകപ്പ് ഫൈനലിലെ  കാര്‍ലോസ് ബ്രെത്ത്‍വെയിറ്റിന്‍റെ  പ്രകടനത്തെ താരതമ്യം ചെയ്ത് 'ഈ പേര് ഓര്‍ത്ത് വച്ചോളൂ' എന്നാണ് ഐ.സി.സി ഒഫീഷ്യല്‍ പേജ് ട്വീറ്റ് ചെയ്തത്. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം നിരവധി പ്രമുഖര്‍ റിങ്കുവിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഒഫീഷ്യല്‍ പേജ് റിങ്കുവിന്‍റെ തകര്‍പ്പന്‍ പ്രകടനം തങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്തു. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News