അവസാന മത്സരത്തിൽ 200 റൺസിന്റെ കൂറ്റന്‍ ജയം; വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

സഞ്ജു സാംസണ്‍,ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്

Update: 2023-08-02 02:34 GMT
Editor : Lissy P | By : Web Desk

ടറൗബ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന ഏകദിനത്തില്‍  200 റൺസിൻ്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസണ്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.

പരമ്പര നേടാൻ വിജയം അനിവാര്യമായ മത്സത്തിൽ ശുഭ്മാൻ ഗില്ലും ഇഷൻ കിഷനും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. ഇരുവർക്കും പുറമെ മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും അതിവേഗം റൺസ് കണ്ടെത്തിയതോടെ കൂറ്റൻ സ്കോർ വിന്‍ഡീസിന് മുന്നിൽ ഉയർത്താൻ ടീമിനായി. ഇന്ത്യയുടെ 352 റൺസ് പിന്തുടർന്ന വിന്‍ഡീസിൻ്റെ തുടക്കം തന്നെ തകർച്ചയിലൂടെയായിരുന്നു.

Advertising
Advertising

പേസർ മുകേഷ് കുമാർ വിൻ്റീസിൻ്റെ മുൻനിര ബാറ്റർമാരെ ആദ്യ ഓവറുകളിൽ തന്നെ പവലിയനിലേക്ക് മടക്കി. ഒരു ഘട്ടത്തിൽ നൂറിന് മുകളിൽ പോകില്ലെന്ന് കരുതിയ വിൻ്റീസ് സ്കോർ 151- ൽ എത്തിച്ചത് ഗുഡകേഷ് മോട്ടിയുടെയും അൽസാരി ജോസഫിൻ്റെയും ചെറുത്ത് നിൽപ്പാണ്.


ഇരുവർക്കും പുറമെ അലിക്ക് അതെൻസെയും യാനിക് കരിയയുമാണ് രണ്ടക്കം കടന്ന മറ്റ് വിന്‍ഡീസ് ബാറ്റർമാർ. മത്സരത്തിൽ ഇന്ത്യക്കായി ഷർദുൽ താക്കൂർ നാലും മുകേഷ് കുമാർ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News