രാപ്പകൽ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ; രാഹുൽഗാന്ധി ജന്തർമന്ദറിലെത്തിയേക്കും

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് സമരം

Update: 2023-04-25 01:20 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ലൈംഗിക പരാതികളിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ടുള്ള രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടിയാണ് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന രാപ്പകൽ സമരം ഗുസ്തി താരങ്ങൾ ശക്തമാക്കിയത്.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് സമരം. കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ ഇന്ന് സമര പന്തലിലെത്തും. രാഹുൽ ഗാന്ധിയും സമര പന്തലിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദേശീയ മഹിളാ ഫെഡറേഷൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് നിവേദനം നൽകും.

Advertising
Advertising

ജനുവരിയിൽ നടത്തിയ സമരത്തെ പിന്തുണച്ചെത്തിയവരെ മടക്കി അയച്ചതിൽ താരങ്ങൾ മാപ്പ് പറഞ്ഞിരുന്നു. ഇന്നലെ സായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശിവ് ശർമ്മ ജന്തർ മന്തറിലെത്തി താരങ്ങളുമായി ചർച്ച നടത്തി.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News