ഐ.എസ്.എല്‍ ലോകകപ്പിനിടയില്‍, ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മില്‍; ഫിക്സ്ചര്‍ ഇങ്ങനെ

ഐ.എസ്.എല്ലില്‍ മുൻപുണ്ടായിരുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പ്ലേ ഓഫ് ഘട്ടം.

Update: 2022-09-01 11:23 GMT
Advertising

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിന് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. 2019-20ന് ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ അവസരമൊരുങ്ങുന്ന സീസൺ കൂടിയാണ് ഇത്തവണത്തേത്. നേരത്തെ കോവിഡ് ഭീതിയില്‍ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളിലും മത്സരങ്ങള്‍ നടന്നത്. ഇത്തവണ കാണികള്‍ക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ച് കൊണ്ട് ഹോം-എവേ ഫോർമ്മാറ്റിലാകും മത്സരങ്ങൾ നടക്കുക.

അതേസമയം മറ്റൊരു അതിശയതകരമായ കാര്യം ലോകകപ്പ് നടക്കുന്ന സമയം തന്നെയാണ് ഐ.എസ്.എല്ലും നടക്കുകയെന്നതാണ്. നംവബര്‍ 20നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന, അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന ഐ.എസ്.എല്‍ ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും രണ്ട് മാസം പിന്നിടുകയേ ഉണ്ടാകൂ. അതേസമയം ഡിസംബര്‍ 18ന് ലോകകപ്പ് തീരും. എന്നാല്‍ ഐ.എസ്.എല്‍ മാര്‍ച്ച് ആദ്യ വാരമാകും അവസാനിക്കുക.

Full View


Full View

ഇത്തവണ ഐ.എസ്.എല്ലില്‍ മുൻപുണ്ടായിരുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാണ് പ്ലേ ഓഫ് ഘട്ടം. ലീഗ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്‍റുകൾ നേടുന്ന രണ്ട് ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തുകയും ലീഗൽ മൂന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ തമ്മിൽ ഫസ്റ്റ് ലെഗ് പ്ലേ ഓഫിൽ കളിക്കുകയും ഇതിൽ വിജയം നേടുന്ന രണ്ട് ടീമുകൾ കൂടി സെമിയിലേക്കെത്തുകയും ചെയ്യുന്നതാണ് പുതിയ ഫോർമാറ്റ്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരക്രമം ഇങ്ങനെ

Kerala Blasters FC Fixture

കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ ഫിക്സ്ചറുകൾ അറിയാം.

October 7 2022 – Kerala Blasters FC vs East Bengal

October 16 2022 – Kerala Blasters vs ATK Mohun Bagan

October 23 2022 – Odisha vs Kerala Blasters

October 28 2022 – Kerala Blasters vs Mumbai City

November 5 2022 – North East United vs Kerala Blasters

November 13 2022 – Kerala Blasters vs FC Goa

November 19 2022 – Hyderabad vs Kerala Blasters

December 4 2022 – Jamshedpur vs Kerala Blasters

December 11 2022 – Kerala Blasters vs Bengaluru fc

December 19 2022 – Chennaiyin va Kerala blasters

December 26 2022 – Kerala Blasters vs Odisha FC

January 3 2023 – Kerala Blasters vs jamshedpur 

January 8 2023 – Mumbai City vs Kerala blasters

January 22 2023 – FC Goa vs Kerala blasters

January 29 2023 – Kerala Blasters vs North east


February 3 2023 – East Bengal vs Kerala blasters

February 7 2023 – Keraal Blasters vs chennayin


February 11 2023 – Bengaluru FC vs Kerala blasters

February 18 2023 – ATK Mohun Bagan vs Kerala blasters

February 26 2023 – Kerala Blasters vs Hyderabad FC

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News