ലാലിഗയിലേക്ക് റോഡ്രിഗ്വസിന്‍റെ മടങ്ങിവരവ്; ആവേശത്തില്‍ ആരാധകര്‍

ലാലിഗയിൽ റയൽ മാഡ്രിഡിന്റെ താരമായിരുന്ന റോഡ്രിഗ്വസിന്റെ സ്പാനിഷ് മണ്ണിലേക്കുള്ള തിരിച്ച് വരവ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Update: 2024-08-26 16:38 GMT

കൊളംബിയൻ സൂപ്പർ താരം ജയിംസ് റോഡ്രിഗ്വസിനെ സ്വന്തമാക്കി ലാലിഗ ക്ലബ്ബ് റയോ വല്ലക്കാനോ. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. 2025 ജൂൺ വരെ കരാർ നീണ്ടുനിൽക്കും. നേരത്തേ ബ്രസീലിയന്‍ ക്ലബ്ബായ സാവോ പോളോയുടെ താരമായിരുന്ന റോഡ്രിഗ്വസ് കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാവുകയായിരുന്നു. ലാലിഗയിൽ റയൽ മാഡ്രിഡിന്റെ താരമായിരുന്ന റോഡ്രിഗ്വസിന്റെ സ്പാനിഷ് മണ്ണിലേക്കുള്ള തിരിച്ച് വരവിനെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഏറെ കാലത്തിന് ശേഷം കഴിഞ്ഞ കോപ്പ അമേരിക്കയില്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ റോഡ്രിഗ്വസ് ടൂര്‍ണമെന്‍റിലുടനീളം മിന്നും പ്രകടനമാണ് പുറത്തെടുത്തത്. റോഡ്രിഗ്വസിന്റെ ചിറകിലേറിയാണ് കൊളംബിയ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഫൈനലിൽ അർജന്റീനയോട് തോറ്റെങ്കിലും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം റോഡ്രിഗ്വസിനെ തേടിയെത്തി..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News