ഇന്ത്യൻ ബൗളർമാർ ഉള്ളിതൊലിക്കാൻ വന്നതല്ലെന്ന് ആരാധകൻ; ബെഡില്‍ കിടക്കുന്ന ഞാനെന്തിന് അതോർത്ത് പേടിക്കണമെന്ന് ജിമ്മി നീഷാം

സതാംപ്ടണില്‍ നടക്കുന്ന ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള കിവീസ് ടീമിൽ ജിമ്മി നീഷാം ഉൾപ്പെട്ടിട്ടില്ല

Update: 2021-06-18 13:36 GMT
Editor : Shaheer | By : Web Desk

സമൂഹമാധ്യമങ്ങളിൽ ട്രോളിന് പേരുകേട്ടയാളാണ് ന്യൂസിലൻഡ് ഓൾറൗണ്ടർ ജിമ്മി നീഷാം. പലപ്പോഴും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച ട്രോളിന്റെ പേരിൽ പുലിവാലു പിടിച്ചിട്ടുമുണ്ട് താരം. ജസ്പ്രീത് ബുംറ, മായങ്ക് അഗർവാൾ അടക്കമുള്ള ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും നീഷത്തിന്റെ ട്രോളിനിരയായിട്ടുണ്ട്.

ഇപ്പോൾ ഒരു ഇന്ത്യൻ ആരാധകന്റെ ട്വീറ്റിന് രസകരമായ മറുപടിയുമായാണ് ജിമ്മി നീഷാം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനെക്കുറിച്ചായിരുന്നു ഇന്ത്യൻ ആരാധകനും കിവീസ് താരവും തമ്മിലുള്ള ട്വിറ്റ് കൊമ്പുകോര്‍ക്കല്‍.

Advertising
Advertising

നീഷാമിന്റെ ട്വീറ്റുകൾ താരം സമ്മർദത്തിലാണെന്ന് വ്യക്തമാക്കുന്നതാണെന്നായിരുന്നു ഇന്ത്യൻ ആരാധകന്റെ ട്വീറ്റ്. എന്നാൽ, ടീമിലില്ലാത്ത ഞാനെന്തിന് ഇന്ത്യൻ ബൗളർമാരെ ആലോചിച്ച് ആശങ്കപ്പെടണമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ടെസ്റ്റ് ഫൈനലിനുള്ള കീവീസ് നിരയിൽ ജിമ്മി നീഷാം ഉൾപ്പെട്ടിട്ടില്ല.

''ജിമ്മി, താങ്കൾ പരിഭ്രമത്തിലാണെന്നാണ് താങ്കളുടെ ട്വീറ്റുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ ബൗളർമാർ അങ്ങോട്ട് ഉള്ളി തൊലിക്കാൻ വന്നതല്ല..'' സച്ചിൻ ചന്ദ്ര എന്ന പേരുള്ള ഇന്ത്യൻ ആരാധകൻ നീഷാമിനെ ടാഗ് ചെയ്തുകൊണ്ടു പറഞ്ഞു. ടെസ്റ്റ് ഫൈനലില്‍ ന്യൂസിലാന്‍ഡിനാണ് മേധാവിത്വമുള്ളതെന്ന് ചൂണ്ടിക്കാട്ടി നീഷാം ട്വിറ്ററില്‍ കുറിപ്പുകളിട്ടിരുന്നു. ഇതാണ് ഇന്ത്യന്‍ ആരാധകന്‍റെ ട്വീറ്റിനു പ്രകോപനമായത്.

ഞാനെന്തിന് നിങ്ങളുടെ ബൗളർമാരെ ആലോചിച്ച് പരിഭ്രമിക്കണം, ഞാനിവിടെ കിടക്കയിലാണുള്ളത് എന്നായിരുന്നു നീഷാമിന്റെ പ്രതികരണം. അടുത്തിടെ ജസ്പ്രീത് ബുംറ ഭാര്യയ്ക്ക് ജന്മദിന ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പിന് നീഷാം നൽകിയ കമന്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News