'ജോഫ്ര ആർച്ചർ തിരിച്ചുവരുന്നു, അർജുൻ ടെണ്ടുൽക്കർ അരങ്ങേറുന്നു': മുംബൈ ഇന്ന് കരുതുന്നത്...

ഡൽഹി കാപിറ്റൽസാണ് ഇന്ന് രോഹിത് ശർമ്മയുടെ എതിരാളി. ഡൽഹിക്കും ജയങ്ങളില്ല.

Update: 2023-04-11 12:47 GMT

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, ജോഫ്രെ ആര്‍ച്ചര്‍

മുംബൈ: തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഐ.പി.എല്ലിലെ മൂന്നാം മത്സരത്തിനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസ് ജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ഡൽഹി കാപിറ്റൽസാണ് ഇന്ന് രോഹിത് ശർമ്മയുടെ എതിരാളി. ഡൽഹിക്കും ജയങ്ങളില്ല. കളിച്ച രണ്ട് മത്സരങ്ങളിലും അവർ തോറ്റുകഴിഞ്ഞു. ഐ.പി.എൽ ടേബിളില്‍ പത്താംസ്ഥാനത്താണ് വാർണർ നയിക്കുന്ന ഡൽഹി.

ജയിക്കാൻ ഉറച്ചാണ് മുംബൈ ഇറങ്ങുന്നത്. മുംബൈയുടെ ബൗളിങ് ഡിപാർട്‌മെന്റിന് ബലം നൽകാൻ ജോഫ്ര ആർച്ചർ ഇന്നിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ രണ്ട് മത്സരങ്ങളിലും ആര്‍ച്ചര്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. ജസ്പ്രീത് ബുംറയുടെ അഭാവും ഇപ്പോഴും മുംബൈയിൽ പ്രകടമാണ്. അതേമയം അർജുൻ ടെണ്ടുൽക്കറെയും ഇന്ന് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാൽ അർജുന്റെ മുംബൈ ഇന്ത്യൻസിലെ അരങ്ങേറ്റമാകും. 

Advertising
Advertising

അർജുന്റെ ബൗളിങിൽ പ്രതീക്ഷയുണ്ടെന്ന രീതിയിൽ പരിശീലകൻ മാർക്ക്ബൗച്ചർ അഭിപ്രായപ്പെട്ടിരുന്നു. ടീമിന് ആവശ്യമാകുന്ന ഈ ഘട്ടത്തിൽ അർജുനെ പരിഗണിക്കാൻ സാധ്യതയേറെയാണ്.  അതേസമയം ബാറ്റിങ് ഡിപാർട്‌മെന്റും ക്ലിക്കാകേണ്ടതുണ്ട്. സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ഇഷാൻ കിഷൻ എന്നിവർ രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും ക്ലിക്കായിട്ടില്ല. സൂര്യകുമാർ കുറച്ചുകാലനായി ഫോമിന്റെ പരിസരത്ത് ഇല്ല. മുംബൈയുടെ ക്ഷീണിപ്പിക്കുന്ന കാര്യാമണിത്. കോടിപതിയായി എത്തിയ കാമറൂണ്‍  ഗ്രീനിന്റെ കാര്യവും വ്യത്യസ്മല്ല. വൈകിട്ട് ഏഴരയ്ക്ക് ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. 

മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ (നായകന്‍), ഇഷാൻ കിഷൻ (വിക്കറ്റ്കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെണ്ടുൽക്കർ, പിയൂഷ് ചൗള, ജോഫ്ര ആർച്ചർ, ജേസൺ ബെഹ്റന്‍ഡ്രോഫ്

ഇംപാക്ട് പ്ലെയർ: കുമാർ കാർത്തികേയ/അർഷാദ് ഖാൻ




Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News