പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

മുബൈ സിറ്റി ഹൈദരാബാദ് എഫ്സി ടീമുകൾക്ക് പിറകിലായി 28 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്

Update: 2023-02-03 01:50 GMT

കേരള ബ്ലാസ്റ്റേഴ്സ്

കൊല്‍ക്കൊത്ത: ഇന്ത്യൻ സൂപ്പർലീഗിൽ പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും . ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നാല് പോയിന്‍റാക്കി ഉയർത്തി മൂന്നാം സ്ഥാനത്ത് നിലനിൽക്കാം . മുബൈ സിറ്റി ഹൈദരാബാദ് എഫ്സി ടീമുകൾക്ക് പിറകിലായി 28 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 27 പോയിന്‍റുള്ള എടികെ മോഹൻ ബഗാനാണ് നാലാമതുള്ളത്. ഈസ്റ്റ് ബംഗാൾ 12 പോയിന്റുമായി 9ാംസ്ഥാനത്താണ്. അവസാന നാല് മത്സരങ്ങളും തോറ്റാണ്  സ്വന്തം മൈതാനത്ത് പോരിനിറങ്ങുന്നത് .

 നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ രണ്ട് ഗോൾ വിജയയമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ദിമിത്രിയോസ് ഡയമൻറക്കോസ് ഇരുവട്ടം നോർത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിർണായക വിജയം ലഭിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News