കോഹ്ലി ബാക്ക്; അഹ്മദാബാദില്‍ അര്‍ധശതകം

ശുഭ്മാന്‍ ഗില്ലിനും ഫിഫ്റ്റി

Update: 2025-02-12 09:53 GMT

അഹ്മബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലിക്കും ശുഭ്മാൻ ഗില്ലിനും അർധ സെഞ്ച്വറി. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഏറെ പഴികേട്ട വിരാട് കോഹ്ലിയുടെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. 55 പന്തിൽ ഏഴ് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയിലാണ് കോഹ്ലി അർധ സെഞ്ച്വറി തികച്ചത്. പിന്നാലെ ആദിൽ റഷീദിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി മടങ്ങി.

രോഹിത് ശർമ പുറത്തായ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലി, ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാം ഏകദിനത്തിലും അർധ ശതകം കുറിച്ച ഗിൽ 68 പന്തിൽ 77 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. ശ്രേയസ് അയ്യറാണ് ഗില്ലിന് കൂട്ടായി ക്രീസിലുള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 22 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 144 റൺസെടുത്തിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News