റിങ്കു- റാണ ഷോ; ചെപ്പോക്കിൽ ചെന്നൈയെ വീഴ്ത്തി കൊൽക്കത്ത

കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്

Update: 2023-05-14 18:16 GMT
Advertising

ചെന്നൈ: അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റന്‍ നിതീഷ് റാണയുടേയും റിങ്കു സിങ്ങിന്‍റേയും മികവില്‍ ചെന്നൈയെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം.  ചെന്നൈ ഉയര്‍ത്തിയ 144 റണ്‍സ്  വിജയലക്ഷ്യം കൊല്‍ക്കത്ത ഒമ്പത് പന്ത് ശേഷിക്കേ മറികടന്നു. റിങ്കു സിങ് 43 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

നേരത്തേ ചെന്നൈയെ പന്ത് കൊണ്ട് വരിഞ്ഞുമുറുക്കിയ കൊല്‍ക്കത്ത ബോളര്‍മാരാണ് ആതിഥേയരെ വെറും 144 റൺസിലൊതുക്കിയത്. ചെന്നൈക്കായി 48 റൺസെടുത്ത ശിവം ദുബേയും 30 റൺസെടുത്ത ഡെവോൺ കോൺവേയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊൽക്കത്തക്കായി വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ഗെയ്ക് ദിനെ വരുൺ ചക്രവർത്തി കൂടാരം കയറ്റി. എട്ടാം ഓവറിൽ 16 റൺസെടുത്ത അജിൻക്യ രഹാനയെ ചക്രവർത്തി ജേസൺ റോയുടെ കയ്യിലെത്തിച്ചു.പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈ വിക്കറ്റുകൾ വീണ് കൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ ദുബേയും ജഡേജയും ചേർന്ന് അർധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ചെന്നൈയെ മികച്ച സ്‌കോറിലെത്തിക്കാനായില്ല. 24 പന്ത് നേരിട്ടാണ് ജഡേജ 20 റൺസെടുത്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News