ഈയൊരു നിമിഷത്തിനായി നിങ്ങള്‍ എന്തെല്ലാം സഹിച്ചു; ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സിയുടെ ഭാര്യ

ലോകകപ്പ് വിജയത്തിനു പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് മെസ്സിയുടെ ഭാര്യ അന്‍റോണല റൊക്കൂസോ

Update: 2022-12-20 02:12 GMT
Editor : Jaisy Thomas | By : Web Desk

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അര്‍ജന്‍റീന ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്.അര്‍ജന്‍റീന ആരാധകര്‍ക്കും മെസ്സി ഫാന്‍സിനും ഇത് അഭിമാനമുഹൂര്‍ത്തമാണ്. മെസ്സിയെയും കുടുംബത്തെയും സംബന്ധിച്ച് ഇതൊരു വൈകാരികമായ നിമിഷം കൂടിയാണിത്. ലോകകപ്പ് വിജയത്തിനു പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് മെസ്സിയുടെ ഭാര്യ അന്‍റോണല റൊക്കൂസോ.

''ലോക ചാമ്പ്യന്മാർ... എങ്ങനെ തുടങ്ങണം എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ ഓർത്ത് ഞങ്ങൾക്ക് വലിയ അഭിമാനം തോന്നുന്നു. ഒരിക്കലും തളരാതിരിക്കാൻ ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി, അവസാനം നിങ്ങള്‍ ലോകചാമ്പ്യനായിരിക്കുന്നു.ഇത്രയും വർഷം നിങ്ങൾ എന്താണ് അനുഭവിച്ചത്, നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിച്ചത് എന്ന് ഞങ്ങൾക്കറിയാം!!! നമുക്ക് അർജന്റീനയിലേക്ക് മടങ്ങാം'' എന്നാണ് അന്‍റോണല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ മെസ്സിക്കും മൂന്നു മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അന്‍റോണലയുടെ കുറിപ്പ്.

Advertising
Advertising

ആവേശകരമായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തകര്‍ത്താണ് അര്‍ജന്‍റീന കിരീടം നേടിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News