ലോകകപ്പ് ക്വാർട്ടറിൽ മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ?; സാധ്യതകൾ ഇങ്ങനെ
അർജന്റീന ഗ്രൂപ്പ് ജെയിലും പോർച്ചുഗൽ കെയിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ന്യൂയോർക്ക്: 2026ൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ മത്സരക്രമം പുറത്ത്‌വിട്ട് ഫിഫ. 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് അമേരിക്ക,കാനഡ,മെക്‌സിക്കോ സംയുക്ത ആതിഥേയത്വം വഹിക്കുന്ന വിശ്വമേളയിൽ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെ യിലും, മുൻ ചാമ്പ്യൻ ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടിയപ്പോൾ യൂറോ ജേതാക്കളായ സ്‌പെയിൻ ഗ്രൂപ്പ് എച്ചിലാണുള്ളത്. ഇംഗ്ലണ്ട് ഗ്രൂപ്പ് എൽ, ഫ്രാൻസ് ഗ്രൂപ്പ് ഐ, ബെൽജിയം ഗ്രൂപ്പ് ജി, നെതർലാൻഡ്‌സ് ഗ്രൂപ്പ് എഫ്, ജർമ്മനി ഗ്രൂപ്പ് ഇ, പോർച്ചുഗൽ ഗ്രൂപ്പ് കെ, സൗത്ത് കൊറിയ ഗ്രൂപ്പ് എ, ജപ്പാൻ ഗ്രൂപ്പ് എഫ്, സ്വിറ്റ്‌സർലാൻഡ്, ഖത്തർ ഗ്രൂപ്പ് ബി എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. കാനഡയും ദക്ഷിണാഫ്രിക്കയും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.
അതേസമയം, ക്വാർട്ടർ ഫൈനലിൽ അർജന്റീനയും പോർച്ചുഗലും നേർക്കുനേർ വരാനുള്ള സാധ്യതയും നിലനിൽക്കുന്നു. നിലവിൽ അർജന്റീന ഗ്രൂപ്പ് ജെയിലാണ് ഉൾപ്പെട്ടത്. അൽജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ ടീമുകളാണ് നിലവിലെ ചാമ്പ്യൻമാരുടെ ഗ്രൂപ്പിൽ ഉൾപ്പെട്ടത്. പോർച്ചുഗലിന്റെ ഗ്രൂപ്പിൽ ഉസ്‌ബെക്കിസ്താൻ, കൊളംബിയ എന്നിവർക്ക് പുറമെ പ്ലേഓഫ് കളിച്ചെത്തുന്ന മറ്റൊരു ടീം കൂടിയെത്തും. ഗ്രൂപ്പ് ജേതാക്കളായി അർജന്റീനയും പോർച്ചുഗലും നോട്ടൗട്ടിലേക്ക് മുന്നേറിയാൽ ക്വാർട്ടർ ഫൈനലിൽ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിനാകും കളമൊരുങ്ങുക. ലോകകപ്പ് വേദിയിൽ ഇതുവരെ ഫുട്‌ബോൾ ഇതിഹാസ താരങ്ങൾ നേർക്കുനേർ വന്നിട്ടില്ലെന്ന പ്രത്യേതയുമുണ്ട്. ഇത്തവണ അതിന് മാറ്റമുണ്ടാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വാഷിംഗ്ടണിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ചടങ്ങിൽ സമ്മാനിച്ചു
ഗ്രൂപ്പ് എ
മെക്‌സിക്കോ
സൗത്ത് കൊറിയ
സൗത്ത് ആഫ്രിക്ക
പ്ലേ ഓഫ് ഡിയിലെ ജേതാക്കൾ
ഗ്രൂപ്പ് ബി
കാനഡ
ഖത്തർ
സ്വിറ്റ്‌സർലൻഡ്
പ്ലേഓഫ് വിജയി ഗ്രൂപ്പ് എ
ഗ്രൂപ്പ് സി
ബ്രസീൽ
മൊറോക്കോ
സ്‌കോട്ട്‌ലാൻഡ്
ഹെയ്തി
ഗ്രൂപ്പ് ഡി
അമേരിക്ക
ആസ്‌ട്രേലിയ
പരാഗ്വെ
പ്ലേ ഓഫ് സിയിലെ ജേതാക്കൾ
ഗ്രൂപ്പ് ഇ
ജർമ്മനി
ഇക്വഡോർ
ഐവറി കോസ്റ്റ്
കുറസാവോ
ഗ്രൂപ്പ് എഫ്
നെതർലാൻഡ്‌സ്
ജപ്പാൻ
ടുണീഷ്യ
പ്ലേ ഓഫ് ബിയിലെ ജേതാക്കൾ
ഗ്രൂപ്പ് ജി
ബെൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്
സ്‌പെയിൻ
ഉറുഗ്വെ
സൗദി അറേബ്യ
കാബോവർദെ
ഗ്രൂപ്പ് ഐ
ഫ്രാൻസ്
സെനഗൽ
നോർവെ
പ്ലേ ഓഫ് 2ലെ ജേതാക്കൾ
ഗ്രൂപ്പ് ജെ
അർജന്റീന
അൾജീരിയ
ഓസ്ട്രിയ
ജോർദാൻ
ഗ്രൂപ്പ് കെ
പോർച്ചുഗൽ
ഉസ്‌ബെക്കിസ്ഥാൻ
കൊളംബിയ
പ്ലേഓഫ് വിജയി
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്
ക്രൊയേഷ്യ
ഘാന
പനാമ