ഇടിക്കൂട്ടില്‍ വെങ്കലത്തിളക്കവുമായി ലവ്‍ലിന

ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്‍ലിന

Update: 2021-08-04 06:28 GMT
Editor : Jaisy Thomas | By : Web Desk

ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്ന് വെങ്കലം.  ഇതോടെ ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായി ലവ്‍ലിന. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോടാണ് (സ്‌കോര്‍: 5-0) പരാജയപ്പെട്ടത്.

മികച്ച പെർഫോമൻസുമായാണ് പരിചയ സമ്പന്നർ തളർന്ന് വീണ റിംഗിൽ ലവ് ലിന മെഡലിലേക്ക് ഇടിച്ചെത്തിയത്. എന്നാല്‍ സെമി കടുക്കുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. കാരണം ലോക ഒന്നാം നമ്പര്‍ താരമായ സര്‍മനേലിയെ പരാജയപ്പെടുത്തുക എന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതുവരെ നടന്ന മത്സരങ്ങളിൽ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ സർമനേലി ശക്തയായ എതിരാളി തന്നെയായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് സര്‍മനേലി ലവ്‍ലിനയെ മറിച്ചിടുകയായിരുന്നു. 

Advertising
Advertising

അതേസമയം ഗോദയില്‍ ഇന്ന് ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനമായി. രണ്ട് താരങ്ങളാണ് സെമിയില്‍ പ്രവേശിച്ചത്. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പുനിയ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ചൈനീസ് താരത്തെയാണ് ദീപക് തോൽപ്പിച്ചത്. പുരുഷൻമാരുടെ 57 കിലോ വിഭാഗത്തിൽ രവികുമാര്‍ ദാഹിയയും സെമിയില്‍ കടന്നു. ബൾഗേറിയൻ താരത്തെയാണ് പരാജയപ്പെടുത്തിയത്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News