കാപ്പിക്കുരുവിൽ വിരിഞ്ഞ മുവാനി; യുവന്റസിന്റെ ഇൻസ്റ്റഗ്രാം പേജിൽ തരംഗമായി മലയാളി ആർട്ടിസ്റ്റ് കരീം ഗ്രാഫി

ഇന്‍സ്റ്റഗ്രാമില്‍ നിരവധിയാളുകളാണ് കരീം ഗ്രാഫിക്ക് ആശംസകളുമായി എത്തുന്നത്

Update: 2026-08-04 15:03 GMT

യുവന്റസ്: പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ യുവന്റസിന്റെ  ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇടംപിടിച്ച് മലയാളി ആർട്ടിസ്റ്റ് കരീം ഗ്രാഫി. യുവന്റസിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരം റാണ്ടൽ കോലോ മുവാനിയുടെ ചിത്രം കാപ്പിക്കുരുകൾ ഉപയോഗിച്ച് നിർമ്മിച്ചാണ് കരീം ഗ്രാഫി ശ്രദ്ധേയനാകുന്നത്. 

യുവന്റസ് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചതോടെയാണ് ഈ അപൂർവ്വ കലാസൃഷ്ടി ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിലേക്ക് എത്തിയത്. തികച്ചും വ്യത്യസ്തവും സൂക്ഷ്മവുമായ രീതിയിൽ കാപ്പിക്കുരുകൾ അടുക്കിവെച്ച് തയാറാക്കിയ ചിത്രം നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.  കഴിഞ്ഞ ദിവസം പങ്കുവെച്ച റീല്‍ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.

Advertising
Advertising

ഒരു മലയാളി ആർട്ടിസ്റ്റിന്റെ ക്രിയേറ്റിവിറ്റിയെ ലോകോത്തര ഫുട്ബോൾ ക്ലബ്ബ് ഔദ്യോഗികമായി അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇന്‍സ്റ്റഗ്രാമില്‍  നിരവധിയാളുകളാണ് കരീം ഗ്രാഫിക്ക് ആശംസകളുമായി എത്തുന്നത്. 

തനതായ ശൈലിയിലൂടെയും വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ചിത്രരചനയിലൂടെയും മുമ്പും ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് കരീം ഗ്രാഫി. മുൻനിര ഫുട്ബോൾ ക്ലബ്ബിന്റെ ഔദ്യോഗിക പേജിൽത്തന്നെ ചിത്രം പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വലിയൊരു നേട്ടവുമായി.  മലപ്പുറം ജില്ലയിലെ കക്കോവ് സ്വദേശിയായ അദ്ദേഹം ഖത്തറിലെ ദോഹ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. 

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News