ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത്; ചെല്‍സിക്ക് തോല്‍വി

എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ ജയം

Update: 2022-10-30 02:18 GMT

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ ജയം. നാൽപ്പത്തിയൊന്‍പതാം മിനിറ്റിൽ കെവിൻ ഡിബ്രൂയിനാണ് വിജയഗോൾ നേടിയത്.

ആദ്യ പകുതിയില്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റി ഗോള്‍ നേടി. പെനല്‍റ്റി ബോക്‌സിനടുത്ത് വെച്ച് ലഭിച്ച ഫ്രീകിക്ക് കെവിന്‍ ഡിബ്രുയിന്‍ വലയിലാക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ലെസ്റ്റര്‍ ശ്രമിച്ചെങ്കിലും ഗോളായില്ല. എര്‍ലിങ് ഹാളണ്ടില്ലാതെയാണ് സിറ്റി കളിക്കാനിറങ്ങിയത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആഴ്‌സനലിനെ മറികടന്ന് സിറ്റി ഒന്നാമതെത്തി. 12 കളികളില്‍ നിന്ന് 29 പോയിന്‍റാണ് സിറ്റി നേടിയത്.

Advertising
Advertising

മറ്റൊരു മത്സരത്തിൽ ചെൽസിയെ ബ്രൈട്ടന്‍ അട്ടിമറിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസിയുടെ തോൽവി. അഞ്ചാം മിനിറ്റില്‍ തന്നെ ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡിലൂടെ ബ്രൈട്ടന്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് ബ്രൈട്ടന്‍ മുന്നിട്ട് നിന്നു. 48-ാം മിനിറ്റില്‍ ചെല്‍സി ഗോള്‍ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. 92-ാം മിനിറ്റില്‍ ബ്രൈട്ടന്‍ നാലാം ഗോള്‍ സ്വന്തമാക്കി.

അതേസമയം ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിനു ശേഷം ടോട്ടനം അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News