ചെന്നൈ ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സിക്കും കോവിഡ്

ഐപിഎല്ലിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ വിദേശിയാണ് ഹസ്സി

Update: 2021-05-05 13:34 GMT
Editor : Shaheer | By : Web Desk

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസിക്ക് കോവിഡ്. ബൗളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും മറ്റ് ടീം സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെയാണ് പുതിയ വാർത്ത.

ഇത്തവണ ഐപിഎല്ലിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ വിദേശിയാണ് മൈക്ക് ഹസ്സി. കൃത്യമായി നിർണയിക്കാനാകാത്ത രോഗലക്ഷണങ്ങളാണ് മുൻ ഓസീസ് താരത്തിന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹസ്സി പത്തു ദിവസം ഡൽഹിയിലെ ടീം ഹോട്ടലിൽ സ്വയം ഐസൊലേഷനിൽ കഴിയും. ഇതോടെ നാട്ടിലേക്ക് തിരിക്കുന്ന ഓസീസ് സംഘത്തോടൊപ്പം ചേരാൻ അദ്ദേഹത്തിനാകില്ല. നിലവിൽ, ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യയിൽനിന്നുള്ള യാത്രയ്ക്ക് വിലക്കും ശിക്ഷയും ഏർപ്പെടുത്തിയതോടെ മറ്റു മാർഗങ്ങളിലൂടെ താരങ്ങളെ നാട്ടിലെത്തിക്കാനാണ് ഓസീസ് ക്രിക്കറ്റ് അസോസിയേഷൻ നീക്കം നടത്തുന്നത്.

കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിറകെയാണ് ഐപിഎൽ നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News