സിറാജിന്റെ തീപ്പന്ത്; ട്രാവിസ് ഹെഡിന്റെ കുറ്റി തെറിച്ചു, റോണോ സെലിബ്രേഷൻ

മിച്ചല്‍ മാര്‍ഷിന് അര്‍ധ സെഞ്ച്വറി

Update: 2023-03-17 09:49 GMT

മുംബൈ: വാങ്കഡേ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഇന്ത്യ ആസ്‌ട്രേലിയ ഒന്നാം ഏകദിനത്തിൽ ആസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.  ട്രാവിസ് ഹെഡ്ഡും മിച്ചല്‍ മാര്‍ഷും ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. മുഹമ്മദ് സിറാജിനും ഹർദിക് പാണ്ഡ്യക്കും ജഡേജക്കുമാണ് വിക്കറ്റുകൾ. അര്‍ധ സെഞ്ച്വറി നേടിയ ശേഷമാണ് മാര്‍ഷ് ( 81) പുറത്തായത്. 

മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ മുഹമ്മദ് സിറാജ് 140 കിലോമീറ്റർ വേഗതയിൽ എറിഞ്ഞൊരു തീപ്പന്താണ് ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ചത്. പന്ത് ബാറ്റിൽ കൊണ്ട  ശേഷം സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. വിക്കറ്റ് നേട്ടം റോണോ സ്‌റ്റൈലിലാണ് സിറാജ് ആഘോഷിച്ചത്.

Advertising
Advertising

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആസ്ട്രേലിയ  18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തിട്ടുണ്ട്.  12 റൺസുമായി ലബൂഷൈനും  ഒരു റണ്‍സുമായി ജോഷ് ഇംഗ്ലിസുമാണ് ക്രീസിൽ.  നേരത്തേ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News