''ധോണിക്ക് ഇനിയും വര്‍ഷങ്ങളോളം കളിക്കാനാവും''- ഷെയിന്‍ വാട്‍സണ്‍

ധോണി എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് ദീപക് ചഹാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

Update: 2023-03-20 05:55 GMT

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണിയുടെ അവസാന സീസണാകും ഇത് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ചില ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. താരത്തെ പ്രായം തളര്‍ത്തി തുടങ്ങിയെന്നും അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം അദ്ദേഹമുണ്ടാവില്ലെന്നുമാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. 

എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ധോണി ഇത് വരെ ഒന്നും പ്രതികരിച്ചിട്ടില്ല. ധോണി എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് ചെന്നൈയില്‍ താരത്തിന്‍റെ സഹതാരമായ ദീപക് ചഹാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

Advertising
Advertising

ഇപ്പോഴിതാ ധോണിക്ക് മൂന്നോ നാലോ കൊല്ലം കൂടി കളിക്കാനാവുമെന്ന് പറയുകയാണ് മുന്‍ ചെന്നൈ താരം കൂടിയായ ഷെയിന്‍ വാട്‍സണ്‍. ധോണി ഇപ്പോഴും മികച്ച രീതിയില്‍ ബാറ്റ് വീശുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ കളി പോലെ തന്നെ മികച്ചതാണ് ക്യാപ്റ്റന്‍സി എന്നും വാട്‍സണ്‍ പറഞ്ഞു. 

 ''ഇത് ധോണിയുടെ അവസാന ഐ.പി.എല്ലാണെന്ന് കേൾക്കുന്നു. പക്ഷെ ഞാനങ്ങനെ കരുതുന്നില്ല. അടുത്ത മൂന്നോ നാലോ വർഷക്കാലം കൂടി അദ്ദേഹത്തിന് തുടരാനാവുമെന്നാണ് കരുതുന്നത്. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. മികച്ച രീതിയിൽ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ കളി പോലെ തന്നെ മികച്ചതാണ് ക്യാപ്റ്റൻസിയും''- വാട്‍സണ്‍ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News