നെയ്മര്‍ വണ്ടര്‍; സാന്‍റോസിനായി ഒളിമ്പിക് ഗോളടിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം
മത്സരത്തിൽ സാന്റോസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും നെയ്മറായിരുന്നു.
Update: 2025-02-24 05:27 GMT
ബ്രസീലിയൻ ലീഗിൽ സൂപ്പർ താരം നെയ്മർ തകർപ്പൻ ഫോം തുടരുന്നു. കഴിഞ്ഞ ദിവസം ഡെ ലിമിറക്കെതിരെ നെയ്മർ നേടിയ അത്ഭുത ഗോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. മത്സരത്തിന്റെ 27ാം മിനിറ്റിൽ കോർണർ കിക്കിനെ വലയിലെത്തിച്ചാണ് താരം അക്കൗണ്ട് തുറന്നത്.
മത്സരത്തിൽ സാന്റോസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും നെയ്മറായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാന്റോസ് ഡിലിമെറയെ തകർത്തത്. ടിക്വിനോ സൊവാരസ് സാന്റോസിനായി ഇരട്ട ഗോൾ കണ്ടെത്തി.