സഞ്ജുവും റിങ്കു സിങ്ങുമില്ല; മുഹമ്മദ് കൈഫിന്റെ ലോകകപ്പ് ഇലവൻ ഇങ്ങനെ

ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജുമൊന്നും കൈഫിന്‍റെ ഇലവനിലില്ല

Update: 2024-04-13 14:45 GMT
Advertising

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇക്കുറിയെങ്കിലും ഇന്ത്യയുടെ ടി20 ലോകകപ്പ് ഇലവനിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിക്കറ്റ് കീപ്പര്‍ക്കായുള്ള മത്സരത്തില്‍ സഞ്ജുവിന് വലിയ വെല്ലുവിളി ഉയർത്തുന്നത് ഡൽഹി നായകൻ ഋഷഭ് പന്തും മുംബൈ ഓപ്പണർ ഇഷാൻ കിഷനുമാണ്. ദിവസങ്ങൾക്കകം തന്നെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഏറെ ആകാംക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ തന്റെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കൈഫിന്റെ ഇലവനിൽ സഞ്ജു സാംസണ് ഇടമില്ല. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം യശസ്വി ജയ്‌സ്വാളിനെയാണ് കൈഫ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്നും നാലും സ്ഥാനങ്ങളിൽ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവുമാണ് ഇടംപിടിച്ചിരിക്കുന്നത്.

അഞ്ചാമനായി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ. വിക്കറ്റ് കീപ്പർ ബാറ്ററായി ഡൽഹി നായകൻ ഋഷബ് പന്തിനെയാണ് കൈഫ് ടീമിൽ ഉൾപ്പെടുത്തിയത്. അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും ഏഴ് എട്ട് സ്ഥാനങ്ങളിൽ . കുൽദീപ് യാദവാണ് ടീമിലെ സ്പിന്നർ. ജസ്പ്രീത് ബുംറയും അർഷദീപ് സിങ്ങുമാണ് കൈഫിന്റെ ഇലവനിലെ പേസർമാർ. യുസ്വേന്ദ്ര ചാഹലിനെ ബാക് അപ് സ്പിന്നറായും കൈഫ് തന്റെ ഇലവനിൽ ഉൾപ്പെടുത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News