ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം

പുരുഷ ഫുട്ബോള്‍ മത്സരങ്ങളും സോഫ്റ്റ് ബോൾ മത്സരങ്ങളും നാളെ നടക്കും

Update: 2021-07-21 14:38 GMT
Editor : Roshin | By : Web Desk

ഒളിംപിക്സ് മത്സരങ്ങൾക്ക് അനൗപചാരിക തുടക്കം. സോഫ്റ്റ് ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങളാണ് ആരംഭിച്ചത്. സോഫ്റ്റ് ബോളിൽ ആതിഥേയരായ ജപ്പാൻ ആദ്യ ജയം സ്വന്തമാക്കി. മറ്റന്നാളാണ് അൗദ്യോഗിക ഉദ്ഘാടനമെങ്കിലും ടോക്കിയോയിൽ ഒളിംപിക്സ് പോരാട്ടങ്ങൾ തുടങ്ങി കഴിഞ്ഞു.

സോഫ്റ്റ് ബോൾ മത്സരങ്ങളും വനിതാ ഫുട്ബോൾ മത്സരങ്ങളുമാണ് ഇന്ന് നടക്കുന്നത്. സോഫ്റ്റ് ബോളിൽ ആസ്ട്രേലിയയെ ഒന്നിനെതിരെ എട്ട് റൺസുകൾക്ക് തോൽപ്പിച്ച് ജപ്പാൻ ആദ്യ ജയം സ്വന്തമാക്കി.

മറ്റൊരു മത്സരങ്ങളിൽ അമേരിക്കയും കാനഡയും ജയിച്ചു തുടങ്ങി. വനിതാ ഫുട്ബോളിൽ ബ്രസീൽ , ബ്രിട്ടൺ, സ്വീഡൻ എന്നീ ടീമുകൾ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ ജയിച്ചുകയറി. മറ്റ് മൂന്ന് മത്സരങ്ങൾ പുരോഗമിക്കുകയാണ്. പുരുഷ ഫുട്ബോള്‍ മത്സരങ്ങളും സോഫ്റ്റ് ബോൾ മത്സരങ്ങളും നാളെ നടക്കും.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News