ബൗണ്ടറിക്ക് പിറകേ നെഞ്ചുവേദന; കുഴഞ്ഞുവീണു, പിന്നെ ദാരുണാന്ത്യം: വീഡിയോ

35 കാരൻ ഇമ്രാൻ പട്ടേലാണ് കളിക്കിടെ മരിച്ചത്

Update: 2024-11-29 13:40 GMT

മഹാരാഷ്ട്രയിൽ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ താരത്തിന് ദാരുണാന്ത്യം. 35 കാരൻ ഇമ്രാൻ പട്ടേലാണ് കളിക്കിടെ  മരിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സ്റ്റേഡിയത്തിൽ വച്ചായിരുന്നു സംഭവം.

തന്റെ ടീമിനായി തുടരെ ബൗണ്ടറികളടിച്ച് നിൽക്കേ പെട്ടെന്ന് നെഞ്ചുവേദനയെ തുടർന്ന് അമ്പയർക്കരികിലെത്തിയ ഇമ്രാൻ ചികിത്സ ആവശ്യപ്പെടുകയായിരുന്നു. അൽപ നേരം കഴിഞ്ഞ് ഗ്രൗണ്ട് വിട്ട താരം ബൗണ്ടറി ലൈനരികിൽ കുഴഞ്ഞു വീണു. 

സഹതാരങ്ങൾ ഓടിയെത്തി ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഇമ്രാന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ടീമംഗങ്ങൾ പറഞ്ഞു.

Advertising
Advertising
Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News