പി.ടി ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാകും

ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന്

Update: 2022-11-27 13:13 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: പി.ടി ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത് പി. ടി ഉഷ മാത്രമാണ്. സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത് .

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പി.ടി ഉഷ പറഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 10 ന് നടക്കും.

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.നേരത്തെ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News