മാഡ്രിഡില്‍ ഇനി എംബാപ്പെ യുഗം; സൂപ്പര്‍ താരത്തെ അവതരിപ്പിച്ച് റയല്‍

സാന്റിയാഗോ ബെർണബ്യൂവില്‍ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ഫ്‌ളോറന്റീനോ പെരസ് പുതിയ ഗലാറ്റിക്കോയെ അവതരിപ്പിച്ചത്

Update: 2024-07-16 12:32 GMT

kylian mbappé

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂ ഗാലറിയിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ഫ്‌ളോറന്റീനോ പെരസ് തങ്ങളുടെ പുതിയ ഗലാറ്റിക്കോയെ അവതരിപ്പിച്ചത്. നേരത്തേ റയലിന്റെ കുന്തമുനകളിൽ ഒരാളായിരുന്ന ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ അണിഞ്ഞിരുന്ന ഒമ്പതാം നമ്പർ ജേഴ്‌സിയാണ് റയൽ എംബാപ്പേക്ക് നൽകിയത്. റയലിന്‍റെ മുന്‍ സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

''എന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. ഞാനിപ്പോൾ ഏറെ സന്തോഷവാനാണ്. ബെർണബ്യൂവിൽ ഇങ്ങനെ നില്‍ക്കുന്നത് മനോഹരമായൊരു അനുഭവമാണ്. വർഷങ്ങളോളം റയലിൽ കളിക്കുന്നത് സ്വപ്‌നം കണ്ട് ഉറങ്ങിയിട്ടുണ്ട് ഞാൻ. ഇപ്പോഴിതാ ആ സ്വപ്‌നങ്ങളൊക്കെ യാഥാർഥ്യമായിരിക്കുന്നു. എന്റെ അമ്മ കരയുകയാണിപ്പോൾ. ഫ്‌ളോറന്റീനോ പെരസിന് എന്‍റെ നന്ദിയും കൃതജ്ഞതയും  അറിയിക്കുന്നു''- എംബാപ്പെ പറഞ്ഞു. 

Advertising
Advertising
Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News