രാഹുല്‍ പരിക്കേറ്റ് പുറത്ത്; ക്യാപ്റ്റന്‍റെ തൊപ്പി പന്തിന്

ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 പരമ്പരയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഋഷഭ് പന്ത് നയിക്കും

Update: 2022-08-29 06:23 GMT

നായകന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടി 20 പരമ്പരയിൽ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. പരിക്കിനെത്തുടർന്ന് രാഹുലിന് പിന്നാലെ കുൽദീപ് യാദവിനേയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നെറ്റ്സിലെ പരിശീലനത്തിനിടെയാണ് കുൽദീപിന് പരിക്കേല്‍ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഴുവന്‍ സമയ നായകനായ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് കെ.എൽ. രാഹുലിനെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ക്യാപ്റ്റനായി നിയോഗിച്ചത്. എന്നാൽ അപ്രതീക്ഷിതമായി രാഹുലിന് പരിക്കേറ്റതിനെത്തുടർന്ന് ഋഷഭ് പന്തിന് നറുക്കു വീഴുകയായിരുന്നു.

Advertising
Advertising



അഞ്ച് ട്വന്‍റി 20 മത്സരങ്ങളടങ്ങുന്ന പരമ്പര വ്യാഴാഴ്ച ഡൽഹിയിൽ തുടങ്ങും. ട്വിറ്ററിലൂടെയാണ് പുതിയ നായകനെ നിയോഗിച്ച വിവരം ബി.സി.സി.ഐ അറിയിച്ചത്.

ഇന്ത്യൻ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News