വിരമിക്കൽ പ്രഖ്യാപിച്ച് സെബാസ്റ്റ്യൻ വെറ്റല്‍; ഞെട്ടൽ മാറാതെ ആരാധകർ

നാല് തവണ തുടർച്ചയായി ഫോർമുല വൺ കിരീടം ചൂടിയ വെറ്റലിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തിന്‍റെ ഞെട്ടലിലാണ് ആരാധകര്‍

Update: 2022-07-29 12:43 GMT

ഫോർമുല വണ്ണിലെ വേഗതയുടെ രാജകുമാരൻ സെബാസ്റ്റ്യന്‍ വെറ്റൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ആരാധകരെ ഞെട്ടിച്ച തീരുമാനം പ്രഖ്യാപിച്ചത്. നാല് തവണ തുടർച്ചയായി ഫോർമുല വൺ കിരീടം ചൂടിയ വെറ്റൽ ഫോർമുല വണിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളാണ്. 2010 മുതലാണ് ഫോർമുലാവണിൽ വെറ്റലിന്‍റെ പടയോട്ടങ്ങൾ ആരംഭിച്ചത്. പിന്നീട് തുടർച്ചയായ നാലുവർഷം ഫോർമുലാ വണ്ണിൽ വെറ്റലിന് എതിരാളികളുണ്ടായിരുന്നില്ല.

2013 ൽ 13 മത്സരങ്ങളിൽ വിജയം ചൂടി തുടർവിജയങ്ങളിൽ മൈക്കിൽ ഷുമാക്കറുടെ റെക്കോർഡിനൊപ്പമെത്തി. കരിയറിലുടനീളം 53 വിജയങ്ങൾ സ്വന്തമാക്കിയ താരം ഫോർമുല വണ്ണിൽ ഏറ്റവുമധികം വിജയം കരസ്ഥമാക്കിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മൈക്കിൽ ഷുമാക്കറും ലൂയിസ് ഹാമിൽട്ടണുമാണ് വെറ്റലിലനു മുന്നിലുള്ളത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News