ഗാലറിയില്‍ പന്ത് കളഞ്ഞു പോയി; തെരഞ്ഞെടുത്ത് ആരാധകൻ, ചിരിയടക്കാനാവാതെ ഗില്ലും രോഹിതും

അയാൾ സ്വർണം കണ്ടെത്തിയിരിക്കുന്നു എന്നാണ് കമന്ററി ബോക്‌സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞത്

Update: 2023-03-11 05:06 GMT

അഹ്മദാബാദ്: അഹ്മദാബാദ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടെ രസകരമായൊരു സംഭവമരങ്ങേറി. രണ്ടാം ദിനം അവസാന ഓവറിൽ നേഥൻ ലയണിനെ ലോങ് ഓണിന് മുകളിലൂടെ ശുഭ്മാൻ ഗിൽ കൂറ്റൻ ഒരു സിക്‌സർ പറത്തി. ഗില്ലിന്റെ ഷോട്ടിൽ പന്ത് സെറ്റ് സ്‌ക്രീനിൽ തങ്ങി നിന്നു.

പന്ത് ഇനി കിട്ടില്ലെന്ന് കരുതി അമ്പയർമാർ പുതിയ പന്തെടുക്കാൻ തീരുമാനിച്ചു. ഇതിനിടെ ഒരു ആരാധകൻ സെറ്റ് സ്‌ക്രീനിലേക്കിറങ്ങി പന്ത് തെരഞ്ഞ് കണ്ടെത്തി. ഇതോടെ ഗാലറി ആരവങ്ങളിൽ ഇളകി മറിഞ്ഞു.

Advertising
Advertising

അയാൾ സ്വർണം കണ്ടെത്തിയിരിക്കുന്നു എന്നാണ് കമന്ററി ബോക്‌സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞത്. ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും കാണികളുടെ ആഘോഷങ്ങൾ ആസ്വദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്‌.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News