പ്രിയപ്പെട്ട ഇന്ത്യ, ഈ വിഷമഘട്ടത്തില്‍ നിങ്ങളെ വിട്ടുപിരിയേണ്ടി വരുന്നതില്‍ ക്ഷമിക്കണം; കണ്ണുനനയിച്ച് സൈമൻ ഡൂലിന്റെ കുറിപ്പ്

ദുരിതമനുഭവിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം തന്റെ ഹൃദയമുണ്ടെന്ന് മുൻ ന്യൂസിലൻസ് ക്രിക്കറ്റ് താരവും ഐപിഎൽ കമന്റേറ്ററുമായ സൈമൺ ഡൂൽ

Update: 2021-05-06 17:14 GMT
Editor : Shaheer | By : Web Desk

ഐപിഎൽ നിർത്തിവച്ചതോടെ നാടു പിടിക്കാനുള്ള തിരക്കിലാണ് കളിക്കാരും കമന്റേറ്റർമാരും പരിശീലകരുമടങ്ങുന്ന വിദേശപ്പട. പലരും ഇന്ത്യയ്ക്ക് സഹായങ്ങൾ നൽകിയും ആശ്വാസ വചനങ്ങൾ പകർന്നുമാണ് നാട്ടിലേക്ക് തിരിച്ചത്. ഇതിനിടയിലാണ് മുൻ ന്യൂസിലൻസ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സൈമൺ ഡൂലിന്റെ കണ്ണു നനയിക്കുന്ന കുറിപ്പ്. ഈ പ്രതിസന്ധിക്കാലത്ത് ഇന്ത്യയെ വിട്ടുപോകുന്നതിൽ വേദന പങ്കുവയ്ക്കുകയാണ് ട്വീറ്റിലൂടെ ഡൂൽ.

പ്രിയപ്പെട്ട ഇന്ത്യ, ഇത്രയും കാലം നിങ്ങളെനിക്ക് പലതും തന്നിട്ടുണ്ട്. ഈ വിഷമഘട്ടത്തില്‍ നിങ്ങളെ വിട്ടുപോകേണ്ടിവരുന്നതിൽ ക്ഷമ ചോദിക്കുകയാണ്. ദുരിതമനുഭവിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം എന്റെ ഹൃദയമുണ്ട്. കഴിവിന്റെ പരമാവധി സുരക്ഷിതമായിരിക്കൂ. വീണ്ടും കാണാം. അതുവരേക്കും സുഖമായിരിക്കൂ-എന്നാണ് ഡൂലിന്റെ ട്വീറ്റ്.

Advertising
Advertising

ഐപിഎല്ലിലെ പ്രധാന കമന്റേറ്റർമാരിൽ ഒരാളാണ് മുൻ കിവീസ് പേസർ കൂടിയായ സൈമൺ ഡൂൽ. ഡൂൽ കമന്ററി ബോക്‌സിൽ സജീവമായപ്പോൾ കെയ്ൻ വില്യംസൻ, കൈയ്ൽ ജാമീസൻ, ട്രെന്റ് ബോൾട്ട് എന്നീ കിവീസ് താരങ്ങൾ വിവിധ ടീമുകൾക്കായി കളത്തിലും നിറഞ്ഞുനിന്നിരുന്നു. കിവീസ് താരങ്ങൾക്കൊപ്പമാകും ഡൂലും നാട്ടിലേക്ക് തിരിക്കുക.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News