വിപിൻ മോഹനൻ വീണ്ടും ടീമില്‍; ബംഗളൂരുവിനെതിരെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്‌

ആദ്യ ഇലവനില്‍ ഇടംപിടിക്കാതെ സഹൽ അബ്ദുസ്സമദ്

Update: 2023-03-03 13:33 GMT

kerala blasters

ബംഗളൂരു: ബംഗളൂരുവിനെതിരായ നിർണായക പ്ലേ ഓഫ് മത്സരത്തിനുള്ള കേരളത്തിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. മലയാളി താരം വിപിൻ മോഹനന്‍ വീണ്ടും ആദ്യ ഇലവനിൽ ഇടംപിടിച്ചു. അതേ സമയം  സഹൽ അബ്ദുസ്സമദ്  ബെഞ്ചിലാണ്. കഴിഞ്ഞ മത്സരങ്ങളിലെ പിഴവ് തിരിച്ചറിഞ്ഞ്  പ്രതിരോധം ശക്തമാക്കാന്‍ ഉറച്ച കോച്ച് ഇവാൻ വുകുമാനോവിച്ച് വിദേശ താരങ്ങളായ വിക്ടർ മോംഗിലിനേയും മാർക്കോ ലെസ്‌കോവിച്ചിനേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. സീസണില്‍ ആദ്യമായാണ് ഇരുവരും ഒരുമിച്ച് കളിക്കാനിറങ്ങുന്നത്.  

സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി താരം കെ.പി രാഹുൽ ആദ്യ ഇലവനിലുണ്ട്. അതേ സമയം കഴിഞ്ഞ മത്സരത്തിലും മഞ്ഞക്കാർഡ് കണ്ട  മിഡ്ഫീല്‍ഡര്‍ ഇവാൻ കല്യൂഷ്‌നിക്ക് ഇന്ന് കളിക്കാനാവില്ല. ബംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഇന്ന് ജയിച്ചാൽ കേരളത്തിന് സെമിയിൽ പ്രവേശിക്കാം.

Advertising
Advertising

ടീം ഇങ്ങനെ: പ്രഭ്‌സുഖൻ ഗിൽ, നിഷു കുമാർ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കർണേറോ,ജീക്‌സൺ സിങ്, ഡാനിഷ്, വിപിൻ മോഹന്‍, കെ.പി രാഹുൽ, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്‌

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News