വനിതാ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവി; ഇംഗ്ലണ്ടിന്റെ ജയം 11 റൺസിന്

സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസും 34 പന്തിൽ നിന്ന് 47 റൺസുമായി റിച്ച ഘോഷും പൊരുതിയെങ്കിലും ഫലമുണ്ടായില്ല

Update: 2023-02-19 01:57 GMT
Editor : Lissy P | By : Web Desk

കേപ്ടൗൺ: വനിതാ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 152 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസും 34 പന്തിൽ നിന്ന് 47 റൺസുമായി റിച്ച ഘോഷും പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

Advertising
Advertising

അർധ സെഞ്ചുറി നേടി നാറ സ്‌കൈവറും(50) 27 പന്തിൽ നിന്ന് 40 റൺസ് എടുത്ത ആമി ജോൺസണുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോർനില ഉയർത്തിയത്. ഇംഗ്ലണ്ടിനായി സാറ ഗ്ലെൻ രണ്ട് വിക്കറ്റും എക്ലസ്റ്റോൺ, ലോറൻ ബെൽ എന്നിവർ ഓരോ വിക്കറ്റും എടുത്തു.

15 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. മൂന്നാം ജയത്തോടെ ഗ്രൂപ്പ് ബിയിൽ ആറ് പോയന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. നാല് പോയന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News