ഒളിമ്പിക്സ് ഗുസ്തിയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ സെമിയില്‍

പുരുഷൻമാരുടെ 57 കിലോ വിഭാഗത്തിൽ രവികുമാറും 86 കിലോ വിഭാഗത്തിൽ ദീപക് പുനിയയുമാണ് സെമിയിൽ കടന്നത്

Update: 2021-08-04 06:44 GMT

ഒളിമ്പിക്സ് ഗുസ്തിയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ സെമി ഫൈനലിൽ. പുരുഷൻമാരുടെ 57 കിലോ വിഭാഗത്തിൽ രവികുമാറും 86 കിലോ വിഭാഗത്തിൽ ദീപക് പുനിയയുമാണ് സെമിയിൽ കടന്നത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര യോഗ്യതാറൗണ്ടിൽ ഒന്നാം സ്ഥാനവുമായി ഫൈനലിലെത്തി.

ഗുസ്തിപിടിച്ച് മുന്നേറുകയാണ് ഇന്ത്യൻ താരങ്ങൾ. മെഡൽ പ്രതീക്ഷ ഉയരുകയാണ്. ഒരു വിജയത്തിനപ്പുറം ഒളിമ്പിക് മെഡൽ. രണ്ടാം സീഡായ ദീപക് പുനിയ ആദ്യമത്സരത്തിൽ നൈജീരിയൻ താരത്തെ ഏകപക്ഷീയമായ മത്സരത്തിൽ തോൽപ്പിച്ചു. ക്വാർട്ടറിൽ ചൈനയുടെ സൂഷെൻ ലിന്നിനെ കടുത്ത പോരാട്ടത്തിലും മറികടന്നു.

രവികുമാറിന് രണ്ട് മത്സരങ്ങളും അനായാസം. ആദ്യം കൊളംബിയയുടെ ഓസ്കാർ ഉർബാനോ.. പിന്നെ പിന്നെ ബൾഗേറിയുടെ വാൻഗെലോവ്. ഉച്ചകഴിഞ്ഞ് 2.45 മുതലാണ് ഗുസ്തിയിലെ സെമിഫൈനൽ മത്സരങ്ങൾ തുടങ്ങുക. ജാവലിനിൽ ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. ശനിയാഴ്ചയാണ് ഫൈനൽ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News