142 പന്തില്‍ 27 റണ്‍സ്! ചഹലിനോട് ഔട്ടായിപ്പോകാമോ എന്ന് ബോളര്‍മാര്‍

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബോളർമാരെ പലരുടെയും ക്ഷമ പരിശോധിച്ച ചഹൽ രഞ്ജി ട്രോഫിയിലെ വന്മതിലെന്ന പേരിലാണിപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്

Update: 2024-10-29 09:39 GMT

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് യുസ്വേന്ദ്ര ചഹൽ. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ കുന്തമുനകളിൽ ഒരാളായ ചഹൽ ടൂർണമെന്‍റിന്‍റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ്. എന്നാൽ ഇന്ത്യൻ ടീമിൽ പലപ്പോഴും കുൽദീപ് യാദവിന്‍റെ മികച്ച ഫോം താരത്തിന് അവസരങ്ങൾ നഷ്ടപ്പെടുത്തി. കഴിഞ്ഞ ടി20 ലോകകപ്പ് ടീമിൽ ഇടംപിടിച്ചിരുന്നെങ്കിലും ചഹലിന് കളത്തിലിറങ്ങാനായിരുന്നില്ല.

യുസ്വേന്ദ്ര ചഹലിന് ബാറ്റ് വീശാനറിയുമോ? മികച്ച ബാറ്റിങ് പ്രകടനങ്ങളുടെ പേരിൽ ചഹൽ നാളിതുവരെ  ആഘോഷിക്കപ്പെട്ടിട്ടില്ല. എന്നാലിപ്പോൾ രഞ്ജി ട്രോഫിയിൽ നിന്ന് ചഹലുമായി ബന്ധപ്പെട്ടൊരു അതിശയ വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിനെതിരെ ഹരിയാനക്കായി ബാറ്റ് വീശിയ താരം 27 റൺസെടുക്കാൻ നേരിട്ടത് 142 പന്തുകളാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബോളർമാര്‍ പലരുടെയും ക്ഷമ പരീക്ഷിച്ച ചഹൽ രഞ്ജി ട്രോഫിയിലെ വന്മതിലെന്ന പേരിലാണിപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. ഒമ്പതാം വിക്കറ്റിൽ ഹർഷൽ പട്ടേലിനൊപ്പം 67 റൺസാണ് താരം പടുത്തുയർത്തിയത്.

Advertising
Advertising

നേരത്തേ ഉത്തർ പ്രദേശിനെതിരെയും ചഹൽ ക്രീസിൽ വന്മതിലായി നിലയുറപ്പിച്ചിരുന്നു. 152 പന്ത് നേരിട്ട താരം 48 റൺസാണ് അടിച്ചെടുത്തത്. പത്താം വിക്കറ്റിൽ ധീരു സിങ്ങിനൊപ്പം അന്നും താരം അർധ സെഞ്ച്വറിക്കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News