നിങ്ങളിത് വിശ്വസിക്കുമോ? പാക്കിസ്ഥാനെതിരേ സിംബാവെക്ക് ആധികാരിക ജയം

ട്വന്‍റി-20 റാങ്കിങിൽ പാക്കിസ്ഥാൻ നാലാം സ്ഥാനത്തും സിംബാവെ 12-ാം സ്ഥാനത്തുമാണെന്ന് മനസിലാക്കുമ്പോൾ ആ വിജയത്തിന്‍റെ പ്രാധാന്യമേറും.

Update: 2021-04-23 13:23 GMT
Editor : Nidhin | By : Sports Desk
Advertising

ക്രിക്കറ്റ് ചിലപ്പോൾ ഇങ്ങനെയാണ് അട്ടിമറി വിജയങ്ങളാൽ സമ്പന്നമാണ് അതിന്റെ ചരിത്രം. അതുപോലൊരു അട്ടിമറിക്ക് സാക്ഷിയായിരിക്കുകയാണ് സിംബാവേയിലെ ഹരാരെ സ്‌റ്റേഡിയം. പാക്കിസ്ഥാനെതിരേ നടന്ന രണ്ടാം ട്വന്‍റി -20യിൽ സിംബാവെ 19 റൺസിന് വിജയിച്ചിരിക്കുകയാണ്.

ട്വന്‍റി-20 റാങ്കിങിൽ പാക്കിസ്ഥാൻ നാലാം സ്ഥാനത്തും സിംബാവെ 12-ാം സ്ഥാനത്തുമാണെന്ന് മനസിലാക്കുമ്പോൾ ആ വിജയത്തിന്‍റെ പ്രാധാന്യമേറും.ആദ്യം ബാറ്റ് ചെയ്ത സിംബാവെയെ 118 റൺസിന് എറിഞ്ഞിട്ടപ്പോൾ പാക്കിസ്ഥാൻ അനായാസ വിജയം സ്വപ്‌നം കണ്ടിരുന്നു.

പക്ഷേ സ്‌കോർ 21 ൽ നിൽക്കുമ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മുഹമ്മദ് റിസ്വാനാണ് ആദ്യം പുറത്തായത്. പിന്നീട് ഒരറ്റത്ത് നായകൻ ബാബർ അസം പിടിച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. 41 റൺസുമായി ബാബർ അസം കൂടി വീണതോടെ പിന്നെയെല്ലാം പെട്ടെന്നായിരുന്നു.99 റൺസിന് പാക്ക് നിരയിലെ എല്ലാവരും പുറത്ത്. സിംബാവെക്ക് 19 റൺസിന്റെ ഐതിഹാസിക വിജയം.

പാക്ക് നിരയിൽ ആകെ മൂന്ന് താരങ്ങൾ മാത്രമാണ് ഒരക്കം കടന്നത്. മൂന്നു പേർ സംപൂജ്യരായി പുറത്തുപോയി. 18 റൺസ് മാത്രം വിട്ടു നൽകി നാല് വിക്കറ്റ് വീഴ്ത്തിയ ലൂക്ക് ജോങ് വീയാണ് പാക്ക് നിരയുടെ നട്ടെല്ലൊടിച്ചത്. 18 റൺസ് മാത്രം വിട്ടു നൽകി. കാമുൻഹുകാംവേയാണ് സിംബാവെയുടെ ടോപ് സ്‌കോറർ. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരയില്‍ ആദ്യ മത്സരം പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News