''മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്'' സ്വര്‍ണക്കടത്ത് കേസില്‍ വനിതാ പൊലീസ് ഓഫീസറുടെ മൊഴി

എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴിയാണ് പുറത്തുവന്നത്.

Update: 2021-03-08 11:21 GMT

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ ഡി നിർബന്ധിച്ചുവെന്ന് മൊഴി. എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും, ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തി.

Full View

സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്. ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രാധാകൃഷ്ണൻ ആണ് കൂടുതല്‍ പ്രഷർ കൊടുത്ത് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. .

Tags:    

Similar News