ടി.സിദ്ദിഖ് സാധ്യതാ പട്ടികയിലില്ല
നിലമ്പൂരിൽ സിദ്ദിഖിനെ കോൺഗ്രസ് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം വി.വി പ്രകാശിനായി പിന്മാറുകയായിരുന്നു
Update: 2021-03-12 13:53 GMT
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയിൽ നിന്നും ടി.സിദ്ദിഖ് പുറത്ത്. കെ.പി.സി.സി വൈസ് പ്രസിഡന്റാണ് ടി.സിദ്ദിഖ്. കൽപറ്റയിൽ അദ്ദേഹത്തെ കോൺഗ്രസ് പരിഗണിച്ചിരുന്നു. എന്നാൽ സഭയുടെ എതിർപ്പ് തിരിച്ചടിയായി. നിലമ്പൂരിൽ സിദ്ദിഖിനെ കോൺഗ്രസ് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം വി.വി പ്രകാശിനായി പിന്മാറുകയായിരുന്നു.
അതേസമയം പേരാമ്പ്രയിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിന് കത്ത് അയച്ചു. നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള സസ്പെൻസ് തുടരുകയാണ്.