2026ൽ ഐഫോൺ 'മടങ്ങും'; അവതരണ രീതിയും മാറും: 18 സീരിസിൽ മാറ്റങ്ങളുമായി ആപ്പിള്‍

എല്ലാ മോഡലുകളും ഒരൊറ്റ തിയതിയിൽ അവതരിപ്പിക്കുന്നതിന് പകരം രണ്ട് ഘട്ടമായാകും അവതരിപ്പിക്കുക.

Update: 2025-05-04 06:42 GMT
Editor : rishad | By : Web Desk

Representative image

ന്യൂയോര്‍ക്ക്: ഈ വർഷം പുറത്തിറങ്ങുന്ന ഐഫോണിന്റെ 17 ലൈനപ്പിനുള്ള കാത്തിരിപ്പിലാണ് ടെക്‌ലോകം. അതിനിടയിലേക്കാണ് 2026ലും കാത്തിരിക്കാൻ ഒത്തിരി കാരണങ്ങളുണ്ടെന്ന തരത്തിൽ റിപ്പോർട്ടികൾ വരുന്നത്. ഒരുവിധം കമ്പനികളൊക്കെ പരീക്ഷിച്ച ഫോൾഡബിൾ ഡിവൈസാണ്(മടങ്ങാവുന്ന ഫോൺ) 2026ൽ ആപ്പിൾ അവതരിപ്പിക്കുന്നത്.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ആപ്പിളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിടുന്നവരാണ് ഈ വിവരവും കൊണ്ടുവരുന്നത്. മാത്രമല്ല 2026ൽ ആപ്പിൾ തങ്ങളുടെ അവതരണ രീതിയിലും മാറ്റം വരുത്തിയേക്കും. എല്ലാ മോഡലുകളും ഒരൊറ്റ തിയതിയിൽ അവതരിപ്പിക്കുന്നതിന് പകരം രണ്ട് ഘട്ടമായാകും അവതരിപ്പിക്കുക.

Advertising
Advertising

പ്രോ മോഡലുകളും ഭാരം കുറഞ്ഞ( എയർ) മോഡലുകളും ഇതോടൊപ്പം ഫോൾഡബിൾ മോഡലും ആദ്യവും മറ്റു മോഡലുകൾക്ക് വേറെ ഒരു മാസവും തെരഞ്ഞെടുക്കും. അതൊരുപക്ഷേ 2027 ആദ്യത്തിലാവാനും സാധ്യതയുണ്ട്. ബേസ് മോഡലുകളാവും രണ്ടാമതായി അവതരിപ്പിക്കുക. ഇതിനൊടൊപ്പം ബജറ്റ് ഫ്രണ്ട്‌ലി ആയൊരു മോഡലും അവതരിപ്പിച്ചേക്കും. ഐഫോൺ 18ഇ എന്നാകും മോഡലിന്റെ പേര്. സെപ്തംബറിലാണ് ആപ്പിൾ പൊതുവെ തങ്ങളുടെ അനാവരണ ചടങ്ങുകൾ നടത്താറ്.

അതേസമയം 2028നെ ശ്രദ്ധേയമാക്കുക ഫോൾഡബിൾ മോഡലാകും. ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ ഇന്ന് പുതുമയല്ലെങ്കിലും ആപ്പിൾ കൊണ്ടുവരുമ്പോൾ അതിലൊരു 'വൗ' ഘടകം ഉണ്ടാകുമെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. ഫോൾഡബിൾ മോഡലിലേക്ക് ആപ്പിൾ ഇറങ്ങുന്നു എന്ന് നേരത്തെ തന്നെ വാർത്തകളുണ്ട്. ഡിസൈൻ, സാധാരണ ഫോൾഡബിൾ ഡിവൈസുകളുടേതിന് സമാനമാകുമെങ്കിലും അതിൽ എന്തെല്ലാമാകും ഫീച്ചറുകൾ എന്നാണ് അറിയേണ്ടത്. അതേസമയം വന്‍വില തന്നെ മോഡലിന് കൊടുക്കേണ്ടിവരും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 1.74 ലക്ഷമൊക്കെയാണ് പറയപ്പെടുന്നത്. 

അതേസമയം വരുന്ന സെപ്തംബറിൽ 17 മോഡലുകൾ ആപ്പിൾ അവതരിപ്പിക്കും. സ്ലിം മോഡലാണ് ഈ വർഷത്തെ പ്രത്യേകത. ആപ്പിൾ ഇതുവരെ ഇറക്കിയതിൽ വെച്ച് ഏറ്റവും കനംകുറഞ്ഞ മോഡലാകും സ്ലിം അതായത് 'എയർ' മോഡൽ. സാധാരണയുള്ളത് പോലെ തന്നെയാകും മറ്റു മോഡലുകളും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News