''വെള്ളത്തിൽ വീണാൽ ഫോൺ അരിയിൽ വെക്കരുത്'': മുന്നറിയിപ്പുമായി ആപ്പിൾ

നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാന്‍ വെച്ചും മറ്റും ഫോണിലെ വെള്ളം കളയാന്‍ ശ്രമിക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്

Update: 2024-02-22 05:48 GMT

ന്യൂയോര്‍ക്ക്: ഫോൺ വെള്ളത്തിൽ വീണാൽ ചിലരെങ്കിലും അരിയിൽ പൂത്തിവെക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ ഫോണിലെ വെള്ളം അരിച്ചിറങ്ങുമെന്നാണ് പറയാറ്. എന്നാൽ ഐഫോണുകൾ ഇങ്ങനെ ചെയ്യരുതെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്.

ഫോൺ നന്നാകുന്നതിന് പകരം കൂടുതൽ കേടുവരാനെ ഉപകരിക്കൂവെന്നാണ് ആപ്പിൾ വിശദീകരിക്കുന്നത്. ഹെയർ ഡ്രെയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ആപ്പിള്‍ നിര്‍ദ്ദേശിക്കുന്നു. ചാർജിങ് പോർട്ടുകളിൽ പേപ്പർ ടവലുകളോ കോട്ടൻ പഞ്ഞിയോ ഉപയോഗിക്കരുതെന്നും ഇതെല്ലാം ഐഫോണിന് കേടുപാട് വരുത്തുമെന്നും കമ്പനി  മുന്നറിയിപ്പ് നല്‍കുന്നു. 

Advertising
Advertising

ഐഫോണില്‍ ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ലഭിക്കുമ്പോള്‍ എന്തുചെയ്യണമെന്ന് വിശദീകരിച്ചാണ് ആപ്പിള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. 'ഐഫോണ്‍ അരി ബാഗില്‍ വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് അരിയുടെ ചെറിയ കണികകള്‍ ഐഫോണിന് കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാകും'- ആപ്പിള്‍ വ്യക്തമാക്കി. 

നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാന്‍ വെച്ചും മറ്റും ഫോണിലെ വെള്ളം കളയാന്‍ ശ്രമിക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്. ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 30 മിനിറ്റ് കാത്തിരിക്കുക. അലര്‍ട്ട് വീണ്ടും വരികയാണെങ്കില്‍ കുറച്ച് മിനിറ്റ് കൂടി കാത്തിരിക്കുക. ശരിക്കും ഉണങ്ങാന്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കാം. ആ സമയപരിധി വരെ ഉപയോക്താക്കള്‍ക്ക് ലിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് കാണാനാകുമെന്നും കമ്പനി പറഞ്ഞു.  

ചില ഉൽപ്പന്നങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിൽ നിന്ന് തടയാൻ അരിക്ക് കഴിയും എന്നാൽ ഇലക്ട്രോണിക്സിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാനുള്ള മാന്ത്രിക കഴിവൊന്നും അരിക്കില്ലെന്നാണ് ആപ്പിള്‍ വിശദീകരിക്കുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News