ഇനി എന്തിന് കാത്തിരിക്കണം?വൻ വിലക്കുറിൽ 17 പ്രോ കാത്തിരിക്കാൻ സുവർണാവസരം

വേറിട്ട ഡിസൈനിലും പെർഫോമൻസിനാലും ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു 17 പരമ്പരയിലേത്

Update: 2025-10-29 05:49 GMT

ഐഫോണ്‍ 17 പ്രോ  Photo-apple

ന്യൂഡൽഹി: തങ്ങളുടെ പഴയ ഐഫോൺ മാറ്റി ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി ആമസോൺ.

ആപ്പിളിന്റെ ഏറ്റവും പുതിയ 17 സീരിസിലെ പ്രോക്കാണ് വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ആമസോൺ രംഗത്ത് എത്തിയത്. ഈ വർഷത്തെ ശ്രദ്ധേയ മോഡലായ ഐഫോൺ എയറിന്റെ ഉത്പാദനം നിർത്താനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെ പ്രോയ്ക്കും പ്രോ മാക്‌സിനും ആവശ്യക്കാർ വർധിക്കുമെന്ന സാഹചര്യത്തിലാണ് ആപ്പിൾ ഫാൻസിനെ കയ്യിലെടുക്കാൻ ആമസോൺ ഒരുങ്ങുന്നത്.

വേറിട്ട ഡിസൈനിലും പെർഫോമൻസിനാലും ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു 17 പരമ്പരയിലെ മോഡലുകള്‍. ഇന്ത്യയിൽ ഐഫോൺ17ന്(256ജിബി) 82,900 രൂപയാണ്. അതേസമയം ഐഫോൺ 17 പ്രോ ആരംഭിക്കുന്നത് 1,34,900 രൂപയിലാണ്. ടോപ് വാരിയന്റായ പ്രോ മാക്‌സ്‌കാട്ടെ 1,49,900 രൂപയും.

Advertising
Advertising

എന്താണ് ആമസോണിന്റെ ഡീൽ?

വിവിധ വിഭാഗങ്ങളിലൂടെയാണ് വൻ വിലക്കുറവിൽ ആമസോണിലൂടെ മോഡൽ സ്വന്തമാക്കാനാവുക. തങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിന് 58,000 രൂപ വരെയാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഈ തുക മുഴുവനും ലഭിക്കണമെങ്കിൽ ആമസോൺ പറയുന്ന നിബന്ധനകളൊക്കെ വേണം. മോഡൽ, ക്വാളിറ്റി, മോഡലിന്റെ നിലവിലെ കണ്ടീഷൻ എന്നിവയൊക്കെ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടെ 58,000 ലഭിക്കൂ.

അങ്ങനെ ആമസോൺ പറയുന്ന കണ്ടീഷനുകളൊക്കെ ശരിയായാൽ പഴയ മോഡലിന് 58,000 രൂപ ലഭിക്കും. അങ്ങനെ വന്നാൽ പ്രോ വാങ്ങാൻ വെറും 76,900 കൊടുത്താൽ മതി. ഇതിന് പുറമെ ബാങ്ക് ഓഫറുകളും കമ്പനി നൽകുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കിൽ 6745 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ഒത്താൽ വെറും 70,155 രൂപക്ക് പ്രോ സ്വന്തമാക്കാം.

ഒരു ലക്ഷത്തിന് മേലെ വിലയുള്ള മോഡലാണ് എഴുപതിനായിരം രൂപക്ക് സ്വന്തമാക്കാനുള്ള അവസരം ആമസോൺ നൽകുന്നത്. ഇലക്ട്രോണിക് വേസ്റ്റുകൾ കുറയ്ക്കുക എന്ന ലക്ഷ്യം കൂടി പഴയ മോഡൽ ഉയർന്ന തുകയ്ക്ക് സ്വന്തമാക്കുന്നിലൂടെ ആമസോൺ ലക്ഷ്യമിടുന്നുണ്ട്. സിൽവർ, കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ എന്നീ മൂന്ന് ക്ലാസിക് നിറങ്ങളിലാണ് പ്രോ ലഭ്യമാകുക. ആപ്പിളിന്റെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകൾ ഉപയോഗിച്ച് iOS 26-ലാണ് മോഡല്‍ പ്രവര്‍ത്തിക്കുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News