ന്യൂഡല്‍ഹി: റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പതിനായിരത്തില്‍ താഴെയാണ് മോഡലുകളുടെ വില എന്നതാണ് ശ്രദ്ധേയം. കുറഞ്ഞ വിലയില്‍ തന്നെ കിടലന്‍ ഫീച്ചറുകളും റിയല്‍മി ഈ മോഡലുകളില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഫോണിന്റെ 2 ജിബി റാമുള്ള മോഡലിന് 7,499 രൂപയാണ് വില. 3 ജിബി വേരിയന്റ് 8,299 രൂപയ്ക്ക് ലഭിക്കും.
ഇരുമോഡലുകള്‍ക്കും 32 ജിബി സ്‌റ്റോറേജാണ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ റീട്ടെയില്‍ ഷോറുമുകളില്‍ നിന്നും ഫ്‌ളിപ്പ്കാര്‍ട്ട്, റിയല്‍മി.കോം എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാം. ബാംബൂ ഗ്രീന്‍, ഡെനിം ബ്ലാക്ക്, ലേക്ക് ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. റെഡ്മി 10എ, ടെക്‌നോ സ്പാര്‍ക്ക് ഗോ, സാംസംഗ് ഗ്യാലക്‌സി എ03 കോര്‍ എന്നീ മോഡലുകളോടാണ് സി30 മത്സരിക്കുക.
ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ഗോ പതിപ്പിലാണ് ഹാൻഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്. യുണിസോക് പ്രോസസര്‍, 6.5 ഇഞ്ച് വലുപ്പമുളള സ്‌ക്രീന്‍, എച്ഡി പ്ലസ് റെസലൂഷന്‍, സെല്‍ഫി ക്യാമറയുടെ റെസലൂഷന്‍ 5 എംപിയാണ്. എന്നാല്‍ ബാറ്ററിയുടെ കാര്യത്തില്‍ പിശുക്കില്ല, 5000എംഎഎച്ച് കപ്പാസിറ്റിയുണ്ട്.
1.82GHz ക്ലോക്ക് ചെയ്യുന്ന ഒക്ടാ-കോർ യുണിസോക് ടി612 പ്രോസസർ, 3 ജിബി വരെ റാം എന്നിവയുമായാണ് ഫോൺ വരുന്നത്. 8 മെഗാപിക്സലിന്റേതാണ് ബാക്ക് ക്യാമറ, 4ജി, വൈ–ഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/ എ–ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
Summary- Realme C30 launched in India starting at Rs 7,499