ഐഫോണിന്റെ ഡൈനാമിക് ഐലൻഡ് ഫീച്ചർ, 64 എം.പി ക്യാമറ, 12 ജി.ബി. റാം... റിയൽമി നർസേ എൻ.55 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

നാളെ ഉച്ചയ്ക്ക് ആദ്യ വിൽപ്പന, വില?

Update: 2023-04-12 10:16 GMT

RealmeNarzoN55

Advertising

റിയൽമി നർസേ എൻ.55 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 10,999 രൂപയാണ് വില. 64 എം.പി ഡ്യൂവൽ റിയർ ക്യാമറ, 33 വാൾട്ട് സൂപ്പർ വോക് ചാർജിംഗ് സംവിധാനത്തോടെ 5000 എം.എ.എച്ച് ബാറ്ററി, 12 ജി.ബി. ഡൈനാമിക് റാം എന്നിവ മോഡലിന്റെ സവിശേഷതകളാണ്. ഇന്ത്യയിലെ ഗെയിമർമാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ സ്മാർട്ട് ഫോൺ. ആപ്പിൾ ഐഫോണിന്റെ ഡൈനാമിക് ഐലൻഡ് ഫീച്ചറിനോട് സാമ്യമുള്ള ഫീച്ചറും ഫോണിലുണ്ട്. ഇത് ബാറ്ററി നില, ഡാറ്റ ഉപയോഗം, സ്ഥിതിവിവരക്കണക്കുകൾ എന്നിവ കാണിക്കുന്നതാണ്.

രണ്ട് സ്‌റ്റോറേജ് വേരിയൻറിലാണ് റിയൽമി നർസേ എൻ. 55 ഇറങ്ങിയിരിക്കുന്നത്. നാലു ജി.ബി റാം+ 64 ജി.ബി ഇന്റേണൽ സ്‌റ്റോറേജ് വേരിയൻറിന് 10,999 രൂപയാണ് വില. എന്നാൽ 64 ജി.ബി റാം+128 ഇന്റേണൽ സ്‌റ്റോറേജ് വേരിയൻറിന് 12,999 രൂപ നൽകണം. ഇരു വേരിയൻറുകളിലും 12 ജി.ബി ഡൈനാമിക് റാം സംവിധാനമുണ്ടാകും. പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് എന്നീ നിറങ്ങളിലാണ് മോഡൽ ലഭിക്കുക. ഏപ്രിൽ 13ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ വഴിയും റിയൽമി.കോം വഴിയും മൊബൈലിന്റെ ആദ്യ വിൽപ്പന നടക്കും. ഉപഭോക്താക്കൾക്ക് 700, 1000 രൂപയുടെ കൂപ്പണുകൾ ആമസോണിലും റിയൽമി വെബ്‌സൈറ്റിലുമായി ലഭിക്കും. ഏപ്രിൽ 18 ഉച്ചയ്ക്ക് 12 മണി മുതൽ ഓപ്പൺ സെയിൽ ആരംഭിക്കും. അപ്പോൾ ബേസ് വേരിയൻറിന് 500ഉം ഹൈ വേരിയൻറിന് 1000 വും രൂപയുടെ ഓഫർ ലഭിക്കും. ഏപ്രിൽ 18-21 വരെയായി ലഭിക്കുന്ന ഈ ഓഫർ എസ്.ബി.ഐ കാർഡ് ഉടമകൾക്ക് മാത്രമാണ്.

സവിശേഷതകൾ:

റിയൽമി നാർസോ എൻ.55ന് 90 എച്ച്.സെഡ് റിഫ്രഷ് റൈറ്റോടെയുള്ള 6.7 എൽ.സി.ഡി ഡിസ്‌പ്ലേയാണുണ്ടാകുക. മീഡിയ ടെക് ഹീലിയോ ജി 88 ചിപ്‌സെറ്റുണ്ടാകും. ആറ് ജി.ബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജും നൽകുന്ന ഈ ചിപ്‌സെറ്റിലൂടെ സ്‌റ്റോറേജ് മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് ഒരു ടി.ബി വരെ അധികരിപ്പിക്കാനാകും. 12 ജി.ബി വെർച്ച്വൽ റാമും മോഡലിലുണ്ട്. കൺക്ടിവിറ്റിക്കായി 4ജി എൽ.ടി.ഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നിവയും ചാർജിംഗിനായി യു.എസ്.ബി ടൈപ്പ് സി പോർട്ടും ഉണ്ടാകും.

RealmeNarzoN55 launched in India

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News