ഇന്ത്യയിൽ സൗജന്യ ChatGPT Go പ്ലാനുമായി ഓപ്പൺ എഐ; സേവനം ആർക്കൊക്കെ?

നവംബർ 4 മുതൽ ഒരു വർഷത്തേക്ക് സൗജന്യ പ്ലാൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 700 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഒരു ബില്യണിലധികം ഇൻ്റർനെറ്റ് വരിക്കാരുമുള്ള രാജ്യമാണ് ഇന്ത്യ

Update: 2025-10-28 14:45 GMT

ഡൽഹി: ഇന്ത്യൻ ഉപഭോക്താക്കൾക്ക് സൗജന്യ ChatGPT Go പ്ലാൻ ലഭ്യമാക്കാൻ ഓപ്പൺ എഐ. നവംബർ 4 മുതൽ പരിമിതമായ കാലയളവിൽ സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കാണ് സേവനം ലഭ്യമാക്കുക. ഇന്ത്യയിലെ നിലവിലുള്ള ചാറ്റ്ജിപിടി ഗോ വരിക്കാർക്കും 12 മാസത്തെ സൗജന്യ പ്ലാനിന് അർഹതയുണ്ടെന്ന് കമ്പനി അറിയിച്ചു. 700 ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഒരു ബില്യണിലധികം ഇന്റർനെറ്റ് വരിക്കാരുമുള്ള രാജ്യമാണ് ഇന്ത്യ.

അമേരിക്കയ്ക്ക് ശേഷം കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ചാറ്റ്ജിപിടി ഗോ ഓഗസ്റ്റിൽ ഇന്ത്യയിൽ ഓഫീസ് തുറന്നിരുന്നു. ഇതിന് ശേഷമുള്ള ആദ്യ മാസത്തിൽ തന്നെ, പണമടച്ചുള്ള ChatGPT വരിക്കാരുടെ എണ്ണം ഇരട്ടിയിലധികമായി. 'ഇന്ത്യ ആദ്യം' എന്ന സമീപനത്തിനോട് പൊരുത്തപ്പെടുന്നതാണ് പുതിയ ഓഫർ എന്നും AI ശേഷിയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭമായ IndiaAI മിഷനുമായി ഇത് യോജിക്കുന്നുവെന്നും കമ്പനി അറിയിച്ചു.

മെട്രോ നഗരങ്ങൾക്ക് അപ്പുറത്തേക്ക് ഇന്ത്യയുടെ വിശാലമായ ഡിജിറ്റൽ സങ്കേതങ്ങളിലേക്ക് AI സാക്ഷരതയും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനി അതിന്റെ പ്രാരംഭ പ്രവർത്തനത്തിനുശേഷം കണ്ട ശ്രദ്ധേയമായ നീക്കമായി ഓപ്പൺഎഐയുടെ വൈസ് പ്രസിഡന്റും ചാറ്റ്ജിപിടിയുടെ തലവനുമായ നിക്ക് ടർലി ഇതിനെ കുറിച്ച് പറഞ്ഞു. നവംബർ 4 ന് ബെംഗളൂരുവിൽ നടക്കുന്ന ഡെവലപ്പർ കോൺഫറൻസിൽ ഓപ്പൺഎഐ ആതിഥേയത്വം വഹിക്കും. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News