ടിക്‌ടോക്കിൽ വൻ ഹാക്കിങ്! 200 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നു

ടിക്‌ടോക്കിന്റെ ആൻഡ്രോയ്ഡ് പതിപ്പ് വേണ്ടത്ര സുരക്ഷിതമല്ലെന്ന് നേരത്തെയും വാർത്തകളുണ്ടായിരുന്നു

Update: 2022-09-05 12:37 GMT
Editor : Shaheer | By : Web Desk

സാൻ ഫ്രാൻസിസ്‌കോ: ജനപ്രിയ ഷോർട്ട് വിഡിയോ ആപ്പായ ടിക്‌ടോക്കിൽ വൻ ഹാക്കിങ് നടന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് 200 കോടിയിലേറെ വരുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നത്. സൈബർ സുരക്ഷാ ഗവേഷകരാണ് വിവരം പുറത്തുവിട്ടത്.

വിവരചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി സൈബർ സുരക്ഷാ അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആപ്പിനുനേരെ വൻ ഹാക്കിങ് നടന്ന വിവരം പുറത്തുവന്നത്. വേണ്ടത്ര സുരക്ഷിതമല്ലാത്തൊരു സെർവർ വഴിയാണ് ഹാക്കർമാർ ടിക്‌ടോക്കിന്റെ സ്‌റ്റോറേജിൽ കടന്നുകയറിയതെന്നാണ് അറിയുന്നത്. ഇതുവഴി കോടിക്കണക്കിനു പേരുടെ വിവരങ്ങളാണ് ഹാക്കർമാർ കൈക്കലാക്കിയിരിക്കുന്നത്.

Advertising
Advertising

''ഇതൊരു മുന്നറിയിപ്പാണ്. ടിക്‌ടോക്കിൽ വിവരചോർച്ചയുണ്ടായതായാണ് വിവരം. അതു ശരിയാണെങ്കിൽ വരുംദിവസങ്ങളിൽ വൻവീഴ്ചയുണ്ടാകും. പാസ്‌വേഡ് മാറ്റുകയും ടു-ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുന്നതും നന്നാകും.''-സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ബീഹൈവ് സൈബർ സെക്യൂരിറ്റി ട്വീറ്റ് ചെയ്തു.

അതേസമയം, സംഭവം കമ്പനിയുടെ സൈബർ സുരക്ഷാ സംഘം അന്വേഷിച്ചിക്കുകയാണെന്ന് ടിക്‌ടോക് വക്താവ് പ്രതികരിച്ചു. എന്നാൽ, ട്വിറ്ററിൽ പ്രചരിക്കപ്പെടുന്ന സാംപിൾ കോഡിന് ടിക്‌ടോക്കുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടിക്‌ടോക്കിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വേണ്ടത്ര സുരക്ഷിതമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുവഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഒറ്റ ക്ലിക്കിൽ തന്നെ ഹാക്കർമാർക്ക് ചോർത്താനാകും.

Summary: TikTok hacked, over 2 bn user database records stolen: Security researchers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News