ചാർജിംഗിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച സ്​ത്രീ ഷോക്കേറ്റ്​ മരിച്ചു

ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ വൈദ്യുതാഘാമേറ്റതിന്റെതാകാമെന്നാണ് കരുതുന്നത്

Update: 2021-05-12 03:18 GMT
Editor : Suhail | By : Web Desk

മൊബൈൽ ഫോൺ ചാർജിലിരിക്കെ ​ഗെയിം ​കളിച്ച യുവതിക്ക് ദാരുണാന്ത്യം. തായ്‍ലാന്‍ഡിലെ ഉഡോണിലാണ് സംഭവം. പിറന്നാൾ സമ്മാനമായി ലഭിച്ച മൊബൈൽ ഫോൺ ഉപയോ​ഗിച്ച് ​ഗെയിം കളിക്കുന്നതിനിടെയായിരുന്നു യോയെൻ സായേൻപ്രസാർട്ട് എന്ന 54 കാരിയാണ് മരിച്ചത്

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭർത്താവ് ഇവര്‍ക്ക് പിറന്നാൾ സമ്മാനമായി മൊബൈൽ ഫോൺ നൽകിയത്. ഭാര്യക്ക് മൊബൈല്‍ ഗെയിമുകളോട് ഭ്രമമായിരുന്നെന്ന് ഭര്‍ത്താവ് പറയുന്നു. യുവതിയുടെ കൈകളിൽ പൊള്ളലേറ്റതിന് സമാനമായ പാടുകളുണ്ട്. മൃതദേഹം കാണുമ്പോൾ പ്ല​ഗിൽ കുത്തിയ ചാർജറിന്റെ കേബിൾ കൈകളിൽ ചുറ്റുകിടക്കുകയായിരുന്നുവെന്ന് ഭർത്താവ് മൊഴി നൽ​കി.

Advertising
Advertising

Full View

പുറത്തായിരുന്ന ഭർത്താവ് മരണം നടന്ന് നാല് മണിക്കൂറെങ്കിലും കഴിഞ്ഞാണ് വീട്ടിലെത്തി മരണ വിവരം അറിയുന്നത്. ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ വൈദ്യുതാഘാമേറ്റതിന്റെതാകാമെന്നാണ് കരുതുന്നത്. കൂടുതല്‍ അന്വേഷണത്തിനായി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News