നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
15 നാണ് പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്
Update: 2021-01-11 01:18 GMT
നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ചങ്ങനാശ്ശേരി എം.എല്‍.എ ആയിരുന്ന സി.എഫ് തോമസിനും,മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും.
നാളെ മുതല്‍ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ആരംഭിക്കും. 15 നാണ് പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് എന്ന് പരിഗണിക്കണമെന്ന കാര്യത്തില്‍ കാര്യോപദേശ സമിതി ഇന്ന് തീരുമാനമെടുക്കും. 28 വരെയാണ് സഭ സമ്മേളിക്കുന്നത്.