'പൊന്നാനിയിലെ പ്രകടനം ആസൂത്രിതം, സംഘാടനമുണ്ടായിട്ടുണ്ട്'; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പൊന്നാനിയിലെ പ്രകടനം സ്വാഭാവികമായിട്ടുണ്ടായതല്ല എന്നൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി പാര്‍ട്ടി നേതൃത്വത്തിനുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു

Update: 2021-03-12 16:26 GMT

പൊന്നാനിയിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രകടനം സ്വാഭാവികമായി നടന്നതല്ലെന്നും അതിനൊരു ആസൂത്രണവും സംഘാടനവുമുണ്ടായിട്ടുണ്ടെന്നും സ്പീക്കര്‍ പി. ശ്രീരാമാകൃഷ്ണന്‍. പൊന്നാനിയിലെ പ്രകടനം സ്വാഭാവികമായിട്ടുണ്ടായതല്ല എന്നൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി പാര്‍ട്ടി നേതൃത്വത്തിനുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു. ആസൂത്രണം എവിടെ നിന്നുണ്ടായി അത് എത്രത്തോളം പാര്‍ട്ടിക്ക് ഗുണം ചെയ്തു, ദോഷം പറ്റി എന്നെല്ലാം കണ്ടുപിടിച്ച് കൃത്യമായിട്ടുള്ള തിരുത്തലുകള്‍ വേണ്ടിവരുമെന്നും പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ട്രൂ കോപ്പി തിങ്കിന്- നല്‍കിയ അഭിമുഖത്തിലാണ് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനി സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

Advertising
Advertising

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ ശൈലിക്ക് വിരുദ്ധമായിട്ടുള്ള വഴിവിട്ട നീക്കങ്ങള്‍ എങ്ങനെയുണ്ടായി. ശൂന്യതയില്‍ നിന്നുമൊന്നും ഉണ്ടാകില്ല. അങ്ങനെയുണ്ടാവുമായിരുന്നെങ്കില്‍ എല്ലാവര്‍ക്കും വേണ്ടിയുണ്ടാകുമായിരുന്നു. എന്‍റെ സ്ഥാനാര്‍ത്ഥിത്വം തോമസ് ഐസകിന്‍റെ സ്ഥാനാര്‍ത്ഥിത്വം എന്നിവയെല്ലാം വികാരപരമായി എടുത്ത ആളുകളുണ്ട്. ഇതെല്ലാം ചെറിയ ചെറിയ വികാരപ്രകടനങ്ങളില്‍ ഒതുങ്ങി നിന്നു. ഇത് ആസൂത്രിതമായിട്ടുള്ള പോലെ വന്നിട്ടുണ്ട്. അതിന് സ്വാഭാവികമായിട്ടുള്ള സംഘാടനത്തിന്‍റെ ലക്ഷണമുണ്ട്. അത് തെറ്റായിരുന്നു. ആ തെറ്റില്‍ ആരൊക്കെ പങ്കാളികളായിട്ടുണ്ടാകുമെന്ന് മനസ്സിലാക്കി തിരുത്തുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി നന്ദകുമാറിനെതിരെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖിനെ അനുകൂലിച്ചും നടന്ന പ്രകടനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. സി.പി.എമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ പ്രവര്‍ത്തകരുടെ പ്രകടനത്തിന് ശേഷം രാജിവെച്ചിരുന്നു. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News