കുട്ടനാട്ടില്‍ താന്‍ മത്സരിക്കുമെന്ന ധാരണക്ക് വ്യത്യാസമില്ലെന്ന് തോമസ് കെ. തോമസ്

എന്‍.സി.പി സംസ്ഥാന എക്സിക്യുട്ടീവ് എറണാകുളത്ത് ആരംഭിച്ചു. നാല് സീറ്റ് വേണമെന്ന് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംമ്പരന്‍ പറഞ്ഞു

Update: 2021-02-28 06:01 GMT

കുട്ടനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എന്‍.സി.പി.യില്‍ തര്‍ക്കമില്ലെന്ന് തോമസ് കെ.തോമസ്. കുട്ടനാട്ടില്‍ താന്‍ മത്സരിക്കുമെന്ന ധാരണക്ക് വ്യത്യാസമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. പ്രാരംഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍.സി.പി സംസ്ഥാന എക്സിക്യുട്ടീവ് എറണാകുളത്ത് ആരംഭിച്ചു. നാല് സീറ്റ് വേണമെന്ന് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംമ്പരന്‍ പറഞ്ഞു.

പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്നാണ് വിവരം. എന്നാല്‍ പാലാ സീറ്റിന് പകരം ഏത് സീറ്റ് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു.

Tags:    

Similar News