'സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ പോര': കാറുകൾ വാങ്ങുന്നതിനെ ന്യായീകരിച്ച് കാനം

സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ. സർക്കാരിന്റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും കാനം

Update: 2022-11-23 07:29 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണത്തിനിടെയും പുതിയ കാറുകൾ വാങ്ങുന്നതിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ പോര. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ. സർക്കാരിന്റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും കാനം രാജേന്ദ്രൻ.

അതിനിടെ കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിടെ സര്‍ക്കാര്‍ കൂടുതല്‍ കാറുകള്‍ വാങ്ങുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ക്കായി പുതുതായി നാല് കാറുകള്‍ വാങ്ങാന്‍ ഉത്തരവിറങ്ങി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് കാര്‍ വാങ്ങാന്‍ ഉത്തരവിറങ്ങിയ അതേ ദിവസമാണ് ജഡ്ജിമാര്‍ക്ക് കാറുകള്‍ വാങ്ങാനുള്ള ഉത്തരവും പുറത്തിറങ്ങിയത്. 

Advertising
Advertising

ഈ മാസം 17 നാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് പുതിയ കാറുകള്‍ വാങ്ങാനുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. Bs6 ഇന്നോവാ ക്രിസ്റ്റ് ഡീസല്‍ കാറുകള്‍ വാങ്ങുന്നതിന് കാര്‍ ഒന്നിന് 24 ലക്ഷം അനുവദിച്ചാണ് ഉത്തരവ്. ഇതേ ദിവസം തന്നെയാണ് സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് 35 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങാനുള്ള ഉത്തരവ് വ്യവസായ വകുപ്പില്‍ നിന്ന് പുറത്തിറങ്ങിയത്. 

ജഡ്ജിമാര്‍ക്ക് കാര്‍ വാങ്ങാനുള്ള തീരുമാനം മന്ത്രിസഭാ തീരുമാനമായി സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ജയരാജന് കാര്‍ അനുവദിക്കുന്നത് മാധ്യമങ്ങളില്‍ നിന്ന് മറച്ച് വെക്കുകയും ചെയ്തു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News