'ക്യാമ്പിലില്ലെങ്കിൽ ടീമിൽ ഇടമുണ്ടാകില്ലെന്ന് കെസിഎ അറിയിച്ചിട്ടില്ല'; സഞ്ജു അയച്ച ഇ മെയിൽ സന്ദേശത്തിന്റെ വിശദാംശങ്ങൾ മീഡിയവണിന്

വിജയ് ഹസാരെയിൽ കളിക്കാൻ സന്നദ്ധനാണെന്ന് ഇ മെയിലിലൂടെ സഞ്ജു വ്യക്തമാക്കിയിരുന്നു

Update: 2025-01-20 12:21 GMT
Editor : Sharafudheen TK | By : Sports Desk

കോഴിക്കോട്: വിജയ് ഹസാരെ ട്രോഫിയുമായി ബന്ധപ്പെട്ട് സഞ്ജു സാംസൺ-കെസിഎ വിവാദത്തിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് മീഡിയവൺ. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന് സഞ്ജു നൽകിയ സന്ദേശത്തിന്റെ വിശദാംശങ്ങളാണ് മീഡിയവണിന് ലഭിച്ചത്. വിജയ് ഹസാരേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഞ്ജു അസോസിയേഷൻ സെക്രട്ടറിക്ക് ഇ മെയിൽ അയച്ചത്.

കേരളത്തിനു വേണ്ടി കളിക്കുന്നത് അങ്ങേയറ്റം അഭിമാനം എന്നാണ് സഞ്ജു പറഞ്ഞത്. ക്യാമ്പിന് എത്തിയില്ലെങ്കിൽ ടീമിൽ ഇടമില്ല എന്ന കാര്യം കെസിഎ നേരത്തെ അറിയിച്ചിട്ടില്ല. തീർത്തും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ക്യാമ്പിലെത്താൻ സാധിക്കാത്തതെന്നും സഞ്ജു വിശദീകരിച്ചു.

വിജയ് ഹസാരെയിൽ കേരളത്തിനുവേണ്ടി കളിക്കാമെന്ന് സഞ്ജു സാംസൺ വ്യക്തമാക്കിയിട്ടും, ടീമിലേക്ക് വിളിക്കാൻ തയ്യാറായില്ല. മാത്രമല്ല ക്യാമ്പിൽ പങ്കെടുക്കാത്ത, 19 അംഗ ടീമിൽ ഇടമില്ലാതിരുന്ന മറ്റൊരു യുവതാരം വിജയ് ഹസാരെയിൽ ടൂർണമെന്റിന്റെ ഇടയ്ക്ക് വെച്ച് ടീമിൽ ഇടം നേടിയതായും  റിപ്പോർട്ടുണ്ട്



Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News