ജനുവരി യാത്രയിൽ തുടങ്ങാം, 3 സംസ്ഥാനങ്ങളിലൂടെ മീഡിയവൺ വിന്റർ എക്സ്പിഡീഷൻ
സോനാമാർഗും ഗുൽമാർഗും ഒറ്റയാത്രയിൽ കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് മീഡിയവൺ വിന്റർ എക്സ്പഡീഷൻ
ആലോചിച്ച്, ഉറപ്പിച്ച് കശ്മീരിൽ പോകാൻ തീരുമാനിച്ചാൽ പിന്നെ, കുഴപ്പിക്കുന്ന അടുത്ത ചിന്ത വരികയായി. ഗുൽമാർഗ് പിടിക്കണോ, സോനാമാർഗ് പിടിക്കണോ? സാഹസികതയും ആഡംബരവും മഞ്ഞിൽകൂടിയുള്ള സ്നോബോർഡിങ്ങും എല്ലാമായി എല്ലാ യാത്രികരുടെയും ബക്കറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെ ഗുൽമാർഗുണ്ടാകും. നേരെ തിരിച്ചാണ് സോനാമാർഗിലെത്തിയാൽ, അവിടെ പ്രകൃതിക്കാണ് പ്രാധാന്യം. സമ്പൂർണ നിശബ്ദയിൽ ഹിമാലയം നമ്മുടെ മുന്നിൽ ധ്യാനിച്ചു നിൽക്കുന്നുണ്ടാകും. രണ്ടു സ്ഥലങ്ങളും കശ്മീരിനെ കുറിച്ച് രണ്ട് കഥകൾ പറയും. രണ്ടും പിക്ചർ പെർഫെക്ടായ കഥകൾ.
സോനാമാർഗും ഗുൽമാർഗും ഒറ്റയാത്രയിൽ കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് മീഡിയവൺ വിന്റർ എക്സ്പഡീഷൻ (Winter Expedition). ആട്ടിടയന്മാരുടെ താഴ്‌വാരം എന്നറിയപ്പെടുന്ന പെഹൽഗാമും കശ്മീരിന്റെ മുഗൾ പാരമ്പര്യവും അറിഞ്ഞുള്ള ഹെറിറ്റേജ് വാക്കും ഹിമാലയൻ ഗേറ്റ്‌വേയും കാണാം, അറിയാം.
മാത്രമല്ല, ലോകാത്ഭുതങ്ങളിലൊന്നായ താജിന്റെ ഭംഗി ആസ്വദിച്ച് ആഗ്രയുടെ രുചിതെരുവുകളിലൂടെയും പ്രാചീന വാസ്തുവിദ്യ ചാതുര്യം ഒളിപ്പിച്ച നഗരവീതികളിലൂടെയും നടക്കാം. കഴിഞ്ഞില്ല, നമ്മുടെ തലസ്ഥാന നഗരിയിലൂടെയും അവിടത്തെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൂടെയും ഈ യാത്രയിൽ പോകാം.
പുതുവർഷം പുതുയാത്രകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിന്റർ എക്സ്പിഡീഷൻ തെരഞ്ഞെടുക്കാം.
3 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ യാത്രയുടെ ചെലവ് 49,900 രൂപയാണ്. ജനുവരി ഒമ്പത് മുതൽ 17 വരെ നീണ്ടു നിൽക്കുന്ന വിന്റർ എക്സ്പിഡീഷൻ നയിക്കുന്നത് സഞ്ചാരിയും മാധ്യമപ്രവർത്തകനുമായ മുജീബ് റഹ്മാനാണ്. താത്പര്യമുള്ളവർക്ക് 7591900633 എന്ന നമ്പറിൽ വിളിച്ചോ, destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.