പൂക്കളുടെ കുടമാറ്റം കാണാം; മീഡിയവൺ മിസ്റ്റിക് മെഡോസ് വിളിക്കുന്നു

ഉത്തരാഖണ്ഡിലെ ചമോലിയിലാണ് യുനസ്കോ അം​ഗീകരിച്ച ഹെറിട്ടേജ് സൈറ്റുകളിലൊന്നായ പൂക്കളുടെ താഴ്‌വരയുള്ളത്

Update: 2025-06-19 11:17 GMT
Editor : geethu | Byline : Web Desk

ഒരു യാത്ര ചെയ്യാൻ എന്തുവേണം? പോകാനൊരു ഇടം മതിയോ? യാത്രയോടുള്ള അഭിനിവേശം മതിയോ? യാത്രകളോട് അങ്ങനെ അടങ്ങാത്ത അഭിനിവേശമുള്ളവരെ പോകാൻ ഒരിടം വിളിക്കുന്നുണ്ട്! പൂക്കളുടെ താഴ്‌വര, കാലങ്ങൾ മഞ്ഞും മഴയും ഏൽപ്പിച്ചിട്ടും മങ്ങലേൽക്കാത്ത ഉത്താരാഖണ്ഡിന്റെ വർണച്ചിത്രം. നിറഞ്ഞ് പൂത്ത് സഞ്ചാരികൾക്ക് കാഴ്ചയുടെ വർണക്കുടമാറ്റം ഒരുക്കിയിരിക്കുകയാണ് പൂക്കളുടെ താഴ്‍വര, ഒരിക്കൽ കൂടി. ഈ മൺസൂണിൽ വാലി ഓഫ് ഫ്ലവേഴ്സ് കാണാൻ ആ​ഗ്രഹിക്കുന്നവർക്ക് മുന്നിൽ അതിന് അവസരമൊരുക്കിയിരിക്കുകയാണ് മീഡിയവൺ മിസ്റ്റിക് മെഡോസ് (Mystic Meadows).

Advertising
Advertising

ഉത്തരാഖണ്ഡിലെ ചമോലിയിലാണ് യുനസ്കോ അം​ഗീകരിച്ച ഹെറിട്ടേജ് സൈറ്റുകളിലൊന്നായ പൂക്കളുടെ താഴ്‌വരയുള്ളത്. സസ്യശാസ്ത്രജ്ഞരും ട്രക്കിങ് ഇഷ്ടപ്പെടുന്നവരും പ്രകൃതിയെ അറിയാൻ ആ​ഗ്രഹിക്കുന്നവരുമായി നിരവധിയാളുകൾ വർഷാവർഷം എത്തുന്ന ഇടം. പൂക്കളുടെ താഴ്‌വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായ ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് മിസ്റ്റിക് മെഡോസ് സംഘടിപ്പിക്കുന്നത്. 15 മുതൽ 55 വയസ്സുവരെ പ്രായമുള്ള ആർക്കും യാത്രയുടെ ഭാ​ഗമാകാം.

പല വർണങ്ങളിൽ പല രൂപങ്ങളിൽ, ഇരുവശങ്ങളിലും വിരിഞ്ഞ് നിൽക്കുന്ന പൂച്ചെടികളെ തഴുകി, മഴ നനഞ്ഞ് ഒരു നടത്തം. അത്യപൂർവമായ ചെടികളെയും ജീവി വർ​ഗങ്ങളെയും ഈ യാത്രയിൽ കണ്ടുമുട്ടും.

ഡൽഹിയിൽ നിന്ന് തുടങ്ങി ഡൽഹിയിൽ അവസാനിക്കുന്നതാണ് മിസ്റ്റിക് മെ‍ഡോസ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രയുടെ ആകെ ചെലവ് 18,500 രൂപയാണ്. വാലി ഓഫ് ഫ്ലവേഴ്സ് കൂടാതെ ഹേംകുണ്ഡ്, ബദ്രിനാഥ്, മന വില്ലേജ് തുടങ്ങിയ ഇടങ്ങളും സന്ദർശിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ക്യൂആർകോഡ് സ്കാൻ ചെയ്യുകയോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 7591900633 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News